2025-ലെ മാൻ ബുക്കർ പുരസ്‌കാരം ഹംഗേറിയൻ എഴുത്തുകാരനായ ഡേവിഡ് സൊല്ലോയ്ക്ക് ലഭിച്ചു. ഡേവിഡ് സൊല്ലോയുടെ ‘ഫ്ലെഷ്’ എന്ന നോവലാണ് പുരസ്‌കാരത്തിന് അർഹമായത്. 50000 പൗണ്ടാണ് (ഏകദേശം 58 ലക്ഷം രൂപ) പുരസ്‌കാരത്തുക. ഇന്ത്യൻസമയം ചൊവ്വാഴ്‌ച പുലർച്ചെ മൂന്നിന് ലണ്ടനിൽ നടന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിച്ചു. ഇന്ത്യൻ സാഹിത്യകാരി കിരൺ ദേശായിയുടേതുൾപെടെ ആറു നോവലുകളാണ് ചുരുക്കപ്പട്ടികയിൽ ഇടംനേടിയത്.
കാനഡയിൽ ജനിച്ച അദ്ദേഹം യുകെ, ലെബനൻ, ഹംഗറി എന്നിവിടങ്ങളിൽ ജീവിച്ച ശേഷം ഇപ്പോൾ വിയന്നയിലാണ് ഡേവിഡ് സൊല്ലോ താമസിക്കുന്നത്. നിരവധി ബിബിസി റേഡിയോ നാടകങ്ങളുടെയും 20-ൽ അധികം ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ട ആറ് ഫിക്ഷൻ കൃതികളുടെയും രചയിതാവാണ് അദ്ദേഹം.