അനധിക്യതമായി ഇരുമ്പയിര് കയറ്റുമതി ചെയ്‌തതുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കാർവാർ മണ്ഡലം കോൺഗ്രസ് എം.എൽ.എ സതീഷ് കൃഷ്‌ണ സെയ്ല‌ലിൻ്റെ 64 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടിയതായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറിയിച്ചു. മോർമുഗോവ താലൂക്കിലെ പെഡ്രോഗാലെ കോട്ട എന്നറിയപ്പെടുന്ന 16,850 ചതുരശ്ര മീറ്റർ ഭൂമി, ഗോവയിലെ മോർമുഗോവയിലെ ചിക്കാലിം വില്ലേജിലെ 12,500 ചതുരശ്ര മീറ്റർ തുറസ്സായ ഭൂമി, വാസ്കോഡഗാമയിലെ വാണിജ്യ കെട്ടിടത്തിൻ്റെ ഒന്നിലധികം നിലകൾ എന്നിവ കണ്ടുകെട്ടിയ സ്വത്തുക്കളിൽ ഉൾപ്പെടുന്നു.

സെയിലുമായി ബന്ധമുള്ള ഒരു കമ്പനി നിയമവിരുദ്ധമായി ഇരുമ്പയിര് കയറ്റുമതി ചെയ്‌തതുമായി ബന്ധ പ്പെട്ടതാണ് കേസ്. സെയിലിനെ സെപ്റ്റംബറിൽ ഫെഡറൽ ഏജൻസി അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ആരോഗ്യ പ്രശ്‌നങ്ങൾ പരിഗണിച്ച് ഇടക്കാല ജാമ്യം അനുവദിക്കുകയായിരുന്നു.

Related Posts