യശ്വന്തപുരം സമന്വയയുടെ നേതൃത്വത്തിൽ ശ്രീകൃഷ്ണജയന്തി ശോഭയാത്ര സെപ്റ്റംബർ 14ന്
Association News
1 min read
61

യശ്വന്തപുരം സമന്വയയുടെ നേതൃത്വത്തിൽ ശ്രീകൃഷ്ണജയന്തി ശോഭയാത്ര സെപ്റ്റംബർ 14ന്

September 2, 2025
0

സമന്വയ എജുക്കേഷണൽ & ചാരിറ്റബിൾ ട്രസ്റ്റ് യശ്വന്തപുരം സ്ഥാനീയ സമിതി, മൈത്രി മാതൃ സമിതി, അഭിമന്യു ബാലഗോകുലം എന്നിവയുടെ നേതൃത്വത്തിൽ ശോഭായാത്രയും അനുബന്ധ ഭക്തിപരിപാടികളും സംഘടിപ്പിക്കും. സെപ്റ്റംബർ 14ന് ആണ് ശോഭയാത്ര. വൈകിട്ട് 4 മണിക്ക് മത്തിക്കെരെ എസ്.ബി.എം. കോളനിയിലെ ദക്ഷിണാഭിമുഖ ഗണേശക്ഷേത്രത്തിൽ നിന്ന് ആരംഭിക്കുന്ന ശോഭയാത്ര, കൃഷ്ണൻ, രാധ, ഗോപ – ഗോപികാദി കഥാപാത്രങ്ങളായി വേഷം ധരിച്ച ബാലിക ബാലന്മാരുടെ സാന്നിധ്യത്തിലും, താലപ്പൊലി – വാദ്യമേളങ്ങളുടെ ഘോഷത്തിലും, ഭക്തിസംഗീതത്തിൻ്റെ

Continue Reading
ബെംഗളൂരുവിലെ പി.ജിയിൽ യുവതിക്കുനേരേ ലൈംഗികാതിക്രമം
Karnataka
1 min read
60

ബെംഗളൂരുവിലെ പി.ജിയിൽ യുവതിക്കുനേരേ ലൈംഗികാതിക്രമം

September 2, 2025
0

സദ്ദുഗുണ്ടെപാളയയിലെ പിജിയിൽ താമസിക്കുന്ന 21-കാരിക്ക് നേരെ കത്തികാട്ടി ഭീഷണിപ്പെടുത്തി ലൈംഗികാതിക്രമം. യുവതി ബഹളമുണ്ടാക്കിയപ്പോൾ മുറിയിൽനിന്ന് 2500 രൂപയും കവർന്ന് അക്രമി ഓടി രക്ഷപ്പെട്ടു. യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അക്രമിയെ കണ്ടെത്താൻ പോലീസ് തിരച്ചിലാരംഭിച്ചു. മുഖംമൂടി ധരിച്ചാണ് അക്രമം എത്തിയതെന്ന് യുവതി പറഞ്ഞു. വെള്ളിയാഴ്ച പുലർച്ചെയായിരുന്നു സംഭവം. യുവതിയുടെ കൂടെ താമസിക്കുന്നവർ പുറത്തുപോയ സമയത്താണ് അക്രമി മുറിയിൽ കയറിയത്. സമീപത്തെ മുറികൾ പുറത്തുനിന്ന് അടച്ചശേഷമാണ് അക്രമി യുവതിയുടെ മുറിയിൽക്കയറിയത്. ഇതിൻ്റെ

Continue Reading
അഫ്‌ഗാനിസ്ഥാനിലെ ഭൂകമ്പം; മരണസംഖ്യ 800 കവിഞ്ഞു
World
1 min read
23

അഫ്‌ഗാനിസ്ഥാനിലെ ഭൂകമ്പം; മരണസംഖ്യ 800 കവിഞ്ഞു

September 2, 2025
0

അഫ്‌ഗാനിസ്ഥാനിലുണ്ടായ അതിശക്തമായ ഭൂകമ്പത്തില്‍ മരണസംഖ്യ ഉയരുന്നു. 800-ലേറെ പേര്‍ മരിച്ചതായി സ്ഥിരീകരിച്ചു. 2500 പേര്‍ക്ക് പരുക്കുണ്ട്. കിഴക്കന്‍ അഫ്‌ഗാനിലാണ് ദുരന്തമുണ്ടായത്. പാകിസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശമാണിത്. ദുരന്തം 12 ലക്ഷം പേരെ ബാധിക്കുമെന്നാണ് യു എസ് ജി എസ് പറയുന്നത്. റിക്ടര്‍ സ്‌കെയിലില്‍ ആറ് തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണുണ്ടായതെന്ന് യു എസ് ജിയോളജിക്കല്‍ സര്‍വേ (യു എസ് ജി എസ്) അറിയിച്ചു. അര്‍ധരാത്രിക്ക് തൊട്ടുമുമ്പായിരുന്നു ദുരന്തമുണ്ടായത്.

Continue Reading
സപ്ലൈകോ വഴിയുള്ള ഓണക്കാല വിൽപ്പന 319 കോടി കവിഞ്ഞു
Kerala
0 min read
21

സപ്ലൈകോ വഴിയുള്ള ഓണക്കാല വിൽപ്പന 319 കോടി കവിഞ്ഞു

September 2, 2025
0

ഇന്നലെ വൈകിട്ടുവരെയുള്ള കണക്കുപ്രകാരം സപ്ലൈകോ വഴിയുള്ള ഓണക്കാല വിൽപ്പന 319 കോടി കവിഞ്ഞു. 300 കോടി ലക്ഷ്യമിട്ടയിടത്താണിത്. കഴിഞ്ഞ വർഷം ഇത് 183 കോടി വിൽപ്പനയായിരുന്നു നടന്നത്. ഇന്നലെ പ്രതിദിന വിൽപ്പന 21.31 കോടിയുടെ സർവകാല റെക്കോഡിലെത്തി. കാർഡൊന്നിന് 25 രൂപ നിരക്കിൽ 20 കിലോ പച്ചരി/പുഴുക്കലരി നൽകിവരുന്നു. എട്ട് കിലോ സബ്‌സിഡി അരിക്ക് പുറമേയാണിത്. ഇതുവരെ 92.8 ലക്ഷം കിലോ അരി വിൽപന നടത്തി. 6,14,217 സൗജന്യ ഭക്ഷ്യകിറ്റുകളിൽ

Continue Reading
‘മിണ്ടേണ്ടിടത്ത് മൗനമാവുമ്പോൾ മാനവികത നഷ്ടമാകുന്നു’: സുസ്മേഷ് ചന്ത്രോത്ത്
Association News
0 min read
145

‘മിണ്ടേണ്ടിടത്ത് മൗനമാവുമ്പോൾ മാനവികത നഷ്ടമാകുന്നു’: സുസ്മേഷ് ചന്ത്രോത്ത്

September 1, 2025
0

മനുഷ്യ മനസ്സുകളെ വിശ്വ വിശാലതയിലേക്കു തുറക്കുമ്പോഴാണ് മാനവികത സംഭവിക്കുന്നതെന്ന് നോവലിസ്റ്റും എഴുത്തുകാരനുമായ സുസ്മേഷ് ചന്ത്രോത്ത് അഭിപ്രായപ്പെട്ടു. പൊളിറ്റിക്കലാകണമെങ്കിൽ നമ്മുടെ ചുറ്റുപാടും നടക്കുന്ന എല്ലാ കാര്യങ്ങളെക്കുറിച്ച് നമുക്ക് കൃത്യമായ ധാരണയും ബോധ്യവും ഉണ്ടാവണം. ആ ബോധ്യ ബോധ്യത്തിലെത്താൻ വായനയുടെ താൽപ്പര്യം മാറ്റേണ്ടതുണ്ടെന്നുംതനിമ സാംസ്കാരികവേദി ബെംഗളൂരു സംഘടിപ്പിച്ച വായനയുടെ ഡിജിറ്റൽ യുഗം എന്ന സാഹിത്യ സംവാദത്തിൽ മുഖ്യ പ്രഭാഷണ നടത്തവെ അദ്ദേഹം പറഞ്ഞു. മാനവികതയെന്നു പറയുകയും സംസാരിക്കേണ്ട സന്ദർഭങ്ങൾ മറക്കുകയും ചെയ്യുമ്പോഴാണ്, വാസ്തവത്തിൽ

Continue Reading
കേളി ബെംഗളൂരു സമാഹരിച്ച നോർക്ക ഐ.ഡി കാർഡ് – ഇന്‍ഷുറന്‍സ് അപേക്ഷകൾ കൈമാറി
Association News
1 min read
43

കേളി ബെംഗളൂരു സമാഹരിച്ച നോർക്ക ഐ.ഡി കാർഡ് – ഇന്‍ഷുറന്‍സ് അപേക്ഷകൾ കൈമാറി

September 1, 2025
0

കേളി ബെംഗളൂരുവിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച നോർക്ക ബോധവൽക്കരണ പരിപാടിയെ തുടർന്ന് സമാഹരിച്ച എന്‍.ആര്‍.കെ ഐ.ഡി കാര്‍ഡ്, നോര്‍ക്ക പ്രവാസിരക്ഷാ ഇൻഷുറൻസ് പദ്ധതികളിലേയ്ക്കുളള അപേക്ഷകൾ നോര്‍ക്ക റൂട്ട്സിന് കൈമാറി. കേളി ബെംഗളൂരു പ്രസിഡണ്ട് ഷിബു.കെ, സെക്രട്ടറി ജാഷീർ പൊന്ന്യം എന്നിവർ ചേർന്ന് ബംഗളൂരു എൻ ആർ കെ ഡെവലപ്പ്മെന്റ് ഓഫീസർ റീസ രഞ്ജിത്തിനാണ് അപേക്ഷകള്‍ കൈമാറിയത്. രണ്ടു വര്‍ഷമായി മറ്റു സംസ്ഥാനങ്ങളില്‍ ജോലി ചെയ്യുകയോ താമസിക്കുകയോ ചെയ്യുന്ന കേരളീയരായ പ്രവാസികള്‍ക്കുളളതാണ് എന്‍.ആര്‍.കെ

Continue Reading
ന്യൂനമര്‍ദ്ദം; ഓണം ദിവസങ്ങളില്‍ മഴ ശക്തമാകുമെന്ന് കാലാവസ്ഥ വകുപ്പ്
Kerala
0 min read
42

ന്യൂനമര്‍ദ്ദം; ഓണം ദിവസങ്ങളില്‍ മഴ ശക്തമാകുമെന്ന് കാലാവസ്ഥ വകുപ്പ്

September 1, 2025
0

ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും പുതിയ ഒരു ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യത. ഇതുകാരണം ഓണം ദിവസങ്ങളില്‍ മഴ പെയ്തേക്കുമെന്ന് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു. ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും പുതിയ ഒരു ന്യൂനമര്‍ദ്ദം രൂപപ്പെടുന്നതോടെ ബുധനാഴ്ച മുതല്‍ സംസ്ഥാനത്ത് മഴ ശക്തമാകുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ദിവസങ്ങള്‍ക്ക് മുന്‍പ് ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം ദുര്‍ബലമായതിനെ തുടര്‍ന്നാണ് സംസ്ഥാനത്ത് മഴ കുറഞ്ഞത്. ന്യൂനമര്‍ദ്ദത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസങ്ങളില്‍ സംസ്ഥാനത്ത് ശക്തമായ മഴയാണ് ലഭിച്ചത്.

Continue Reading
അഫ്‌ഗാനിസ്ഥാനിലെ ദുരന്തബാധിതര്‍ക്ക് സഹായം എത്തിച്ച് ഇന്ത്യ
World
1 min read
28

അഫ്‌ഗാനിസ്ഥാനിലെ ദുരന്തബാധിതര്‍ക്ക് സഹായം എത്തിച്ച് ഇന്ത്യ

September 1, 2025
0

അഫ്‌ഗാനിസ്ഥാനിലെ ദുരന്തബാധിതര്‍ക്ക് സഹായം എത്തിച്ച് ഇന്ത്യ. ദുരന്തബാധിതര്‍ക്ക് ആദ്യഘട്ടമെന്നോണം താത്കാലികമായി താമസിക്കുവാനായി 1,000 ടെന്റുകളാണ് ഇന്ത്യ എത്തിച്ചത്. 15 ടണ്‍ വരുന്ന ഭക്ഷ്യവസ്തുക്കള്‍ ഇന്ത്യന്‍ മിഷൻ്റെ സഹായത്തോടെ കാബൂളില്‍നിന്ന് കുനാറിലെത്തിക്കാനുള്ള ശ്രമങ്ങളും പുരോഗമിക്കുകയാണ്. ചൊവ്വാഴ്ചയോടെ ആവശ്യക്കാര്‍ക്ക് മരുന്നുകളും മറ്റ് ദുരിതാശ്വാസ സാമഗ്രികള്‍ എത്തിക്കുമെന്നും റിപ്പോർട്ടുണ്ട്. ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്.ജയശങ്കറാണ് എക്‌സിലൂടെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ വിവരങ്ങള്‍ പങ്കുവെച്ചത് . ‘അഫ്‌ഗാൻ വിദേശകാര്യമന്ത്രി മൗലവി അമിര്‍ ഖാന്‍ മുതാഖിയുമായി ഇന്ന് സംസാരിച്ചു. ഭൂചലനങ്ങളിലുണ്ടായ

Continue Reading
സാനുമാഷ്: മലയാള നീതി ബോധത്തിൻ്റെ മറുനാമം – കെ.ആർ.കിഷോർ
Association News
1 min read
68

സാനുമാഷ്: മലയാള നീതി ബോധത്തിൻ്റെ മറുനാമം – കെ.ആർ.കിഷോർ

September 1, 2025
0

സംസ്കാരവിമർശനവീഥികളിലൂടെ മുക്കാൽ നൂറ്റാണ്ട് കാലം ഏകനായി സഞ്ചരിച്ച എം.കെ.സാനു മാഷ് മലയാളിയുടെ നൈതികത, ധാർമ്മികത, സമഭാവന, പുരോഗമന സങ്കൽപ്പങ്ങൾ എന്നിവയുടെ മറുനാമമാണെന്ന്, തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ സംഘടിപ്പിച്ച എംകെസാനു അനുസ്മരണ യോഗത്തിൽ മുഖ്യപ്രഭാഷണം നടത്തിക്കൊണ്ട് എഴുത്തുകാരൻ കെ.ആർ കിഷോർ അഭിപ്രായപ്പെട്ടു. കൃതി വിനിമയംചെയ്യുന്ന പാഠത്തെ ആത്മലയനത്തിലൂടെ ആസ്വദിച്ചു, കാലം, സമൂഹം, രാഷ്ട്രീയം എന്നീ നാഡീഞെരമ്പുളിലൂടെ സഞ്ചരിക്കുന്ന പുന:സൃഷ്ടികളായിരുന്നു സനുമാഷിൻ്റെ നിരൂപണങ്ങൾ. ഖണ്ഡന മണ്ഡനങ്ങളെ നിരാകരിക്കുന്ന ഈ രചനാരീതിയിലൂടെ മലയാള നിരൂപണശാഖയെ

Continue Reading
ആരോഗ്യരംഗത്തെപ്പറ്റി തെറ്റായ വാർത്തകൾ കൊടുക്കുന്നു: വീണാ ജോർജ്
Kerala
1 min read
35

ആരോഗ്യരംഗത്തെപ്പറ്റി തെറ്റായ വാർത്തകൾ കൊടുക്കുന്നു: വീണാ ജോർജ്

September 1, 2025
0

മാധ്യമങ്ങൾക്കെതിരെ നിശിത വിമർശനവുമായി ആരോഗ്യമന്ത്രി വീണാ ജോർജ്. കേരളത്തിലെ ആരോഗ്യരംഗത്തെപ്പറ്റി മാധ്യമങ്ങൾ തെറ്റായ വാർത്തകൾ കൊടുക്കുകയാണ്. തിരുവനന്തപുരം മെഡിക്കൽ കോളജിലെ 15 പദ്ധതികളുടെ ഉദ്ഘാട ചടങ്ങിനിടെയാണ് മന്ത്രി വീണാ ജോർജിൻ്റെ വിമർശനം. ”ആരോഗ്യ മേഖല രോഗശയ്യയിൽ ആണെന്ന് വരുത്തി തീർക്കാൻ ശ്രമം നടക്കുന്നു. ചില മാധ്യമങ്ങളാണ് ഇതിന് പിന്നിൽ. മാധ്യമങ്ങളുടെ അത്തരം അജണ്ടകൾ വില പോവുകയില്ല. തിരുവനന്തപുരം മെഡിക്കൽ കോളജിലെ 15 പുതിയ പദ്ധതികളുടെ ഉദ് ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു.

Continue Reading