രാഹുൽ മാങ്കൂട്ടത്തിലിനെതിരായ നടപടി; ‘എ’ ഗ്രൂപ്പ് ഉന്നയിച്ച വിമർശനം തള്ളി കെപിസിസി
Kerala
1 min read
49

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ നടപടി; ‘എ’ ഗ്രൂപ്പ് ഉന്നയിച്ച വിമർശനം തള്ളി കെപിസിസി

September 2, 2025
0

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ നടപടിയിൽ ‘എ’ഗ്രൂപ്പ് ഉന്നയിച്ച വിമർശനം തള്ളി കെപിസിസി നേതൃത്വം. ഒറ്റക്കെട്ടായി എടുത്ത തീരുമാനമാണെന്ന് നേതൃത്വം അറിയിച്ചു. രാഹുലിനെതിരായ നടപടിയിൽ നേതൃത്വത്തിന് വീഴ്ച പറ്റിയെന്ന ‘എ’ ഗ്രൂപ്പ് ആരോപിച്ചിരുന്നു. ഇതിന് മറുപടിയായാണ് നേതൃത്വത്തിന്റെ വിശദീകരണം. ഇത് വിഭാഗീയതയുടെ ഭാഗമാണെന്നും നടപടി വേണ്ടെന്ന് അന്ന് നിലപാടെടുത്തവർ ഇപ്പോൾ എതിർപ്പ് ഉയർത്തുകയാണെന്നും കെപിസിസി നേതൃത്വത്തിലെ ഒരു വിഭാഗം ആരോപിക്കുന്നു.ക്രൈംബ്രാഞ്ച് സംഘം രാഹുൽ മാങ്കൂട്ടത്തിനെതിരായ കേസിന്‍റെ വിവരം സ്പീക്കർ എ എൻ ഷംസീറിനെ

Continue Reading
കോളേജ് അദ്ധ്യാപികയുടെ അപകട മരണത്തിൽ ദുരൂഹത : അജ്ഞാത വാഹനം ഇടിച്ചല്ലെന്ന നിഗമനത്തിൽ പോലീസ്
Kerala
0 min read
66

കോളേജ് അദ്ധ്യാപികയുടെ അപകട മരണത്തിൽ ദുരൂഹത : അജ്ഞാത വാഹനം ഇടിച്ചല്ലെന്ന നിഗമനത്തിൽ പോലീസ്

September 2, 2025
0

കോളേജിലേക്ക് ഓണാഘോഷത്തിനായി പോകുന്നതിനിടെ സ്‌കൂട്ടർ അപകടത്തിനിടെ അദ്ധ്യാപിക മരിച്ചത് അജ്ഞാത വാഹനമിടിച്ചല്ലെന്ന നിഗമനത്തിൽ പൊലീസ് കോയമ്പത്തൂർ എ.ജെ.കെ കോളേജിലെ എച്ച്.ഒ.ഡിയും ചക്കാന്തറ കൈകുത്തിപ്പറമ്പ ഗസ് കേ കോളനിയിൽ വിപിൻ്റെ ഭാര്യയുമായ ആൻസി (36) ആണ് മരിച്ചത്. സ്കൂട്ടറിനുപിന്നിൽ മറ്റ് വാഹനങ്ങളൊന്നും സിസിടിവി പരിശോധനയിൽ കണ്ടെത്താനായിട്ടില്ല. തെറ്റായ ദിശയിൽ സഞ്ചരിച്ച സ്കൂട്ടർ സുരക്ഷാ കവചമായി സ്ഥാപിച്ച ഇരുമ്പുകമ്പിയിലും ഡിവൈഡറിലും ഇടിച്ചുകയറി സർവീസ് റോഡിലേക്കു തെറിച്ചുവീണായിരുന്നു അപകടം എന്ന് പ്രാഥമിക പരിശോധയിൽ കണ്ടെത്തിയിരുന്നെന്നാണ് പോലീസ് പറയുന്നത്.

Continue Reading
വിസി നിയമനത്തില്‍ മുഖ്യമന്ത്രിക്ക് പങ്കാളിത്തം നല്‍കരുതെന്ന് ഗവര്‍ണര്‍ സുപ്രിംകോടതിയില്‍
Kerala
0 min read
39

വിസി നിയമനത്തില്‍ മുഖ്യമന്ത്രിക്ക് പങ്കാളിത്തം നല്‍കരുതെന്ന് ഗവര്‍ണര്‍ സുപ്രിംകോടതിയില്‍

September 2, 2025
0

സംസ്ഥാനത്തിലെ 2 സര്‍വകലാശാലകളുടെ വൈസ് ചാന്‍സലര്‍ നിയമനത്തിനുള്ള സെര്‍ച്ച് കമ്മിറ്റിയില്‍ നിന്ന് മുഖ്യമന്ത്രിയെ ഒഴിവാക്കണമെന്ന് ഗവര്‍ണര്‍ സുപ്രിംകോടതിയില്‍. ഡിജിറ്റല്‍ സര്‍വകലാശാലയിലെയും സാങ്കേതിക സര്‍വകലാശാലയിലെയും നിയമന പ്രക്രിയകളില്‍ നിന്ന് മുഖ്യമന്ത്രിയെ ഒഴിവാക്കണമെന്നാണ് ഗവര്‍ണര്‍ സമര്‍പ്പിച്ച അപേക്ഷയിലുള്ളത്. നേരത്തേ സുപ്രിംകോടതി നിര്‍ദേശിച്ചിരുന്നത് വിസി നിയമനത്തിനായി സെര്‍ച്ച് കമ്മിറ്റി തയ്യാറാക്കുന്ന പട്ടിക മുഖ്യമന്ത്രിക്ക് കൈമാറണമെന്നാണ്. എന്നാല്‍ ഈ പട്ടിക മുഖ്യമന്ത്രിക്കല്ല ചാന്‍സലറായ തനിക്ക് കൈമാറണമെന്നാണ് ഗവര്‍ണറുടെ ആവശ്യം.

Continue Reading
സംസ്ഥാനത്ത് സ്വർണ്ണവില വർദ്ധിച്ചു; പവന് 77,800
Kerala
1 min read
25

സംസ്ഥാനത്ത് സ്വർണ്ണവില വർദ്ധിച്ചു; പവന് 77,800

September 2, 2025
0

സംസ്ഥാനത്ത് സ്വർണ്ണവില കുതിച്ചുയർന്നു. ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയാണ് ഇന്ന് സ്വർണ്ണത്തിന് രേഖപ്പെടുത്തിയത്. ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് കൂടിയത്. ഇതോടെ ഒരുഗ്രാമിന് 9,725 രൂപയും പവന് 77,800 രൂപയുമായി. സ്വർണത്തിന് എട്ട് ദിവസത്തിനിടെ 3,360 രൂപയാണ് വർധിച്ചത്. ഇന്നലെ ഗ്രാമിന് 85 രൂപ കുടിയിരുന്നു. 9705 രൂപയായിരുന്നു ഗ്രാം വില. പവൻ്റെ വില 680 രൂപ കൂടി 77,640 രൂപയുമായിരുന്നു. . ശനിയാഴ്ചയും സ്വർണവില റെക്കോഡ്

Continue Reading
ധ​ർ​മ്മസ്ഥ​ല പ​വി​ത്ര​ത സം​ര​ക്ഷി​ക്കാ​ൻ റാലികൾ ആവശ്യമില്ല: മ​ന്ത്രി ഗുണ്ടു ദി​നേ​ശ് റാ​വു
Karnataka
1 min read
35

ധ​ർ​മ്മസ്ഥ​ല പ​വി​ത്ര​ത സം​ര​ക്ഷി​ക്കാ​ൻ റാലികൾ ആവശ്യമില്ല: മ​ന്ത്രി ഗുണ്ടു ദി​നേ​ശ് റാ​വു

September 2, 2025
0

ധർമ്മസ്ഥലയുടെ പവിത്രത സംരക്ഷിക്കാൻ സംസ്ഥാന സർക്കാറിന് രാഷ്ട്രീയ റാലികൾ ആവശ്യമില്ലെന്ന് ആരോഗ്യ കുടുംബക്ഷേമ മന്ത്രി ദിനേശ് ഗുണ്ടു റാവു മാധ്യമങ്ങളോട് പറഞ്ഞു. ബി.ജെ.പിയുടെ ‘ചലോ ധർമസ്ഥല’ റാലി നീതിക്കോ സത്യത്തിനോ വേണ്ടി യഥാർ ഥ ആശങ്കയില്ലാത്ത രാഷ്ട്രീയ പ്രേരിത നീക്കമാണെന്ന് റാവു അഭിപ്രായപ്പെട്ടു. ധർമ്മസ്ഥല സംരക്ഷണത്തിൻ്റെ പേരിൽ വലിയൊരു സഭയുടെ ആവശ്യമില്ല.ക്ഷേത്രത്തിൻ്റെ പവിത്രത സംരക്ഷിക്കാൻ സംസ്ഥാന സർക്കാർ ഇവിടെയുണ്ട്- ഞങ്ങൾ പൂർണമായും പ്രതിജ്ഞാബദ്ധരും കഴിവുള്ളവരുമാണ്. ബി.ജെ.പി രാഷ്ട്രീയ നേട്ടത്തിനായി മതവികാരം

Continue Reading
മോദി മണിപ്പൂർ സന്ദർശിക്കും
India
1 min read
30

മോദി മണിപ്പൂർ സന്ദർശിക്കും

September 2, 2025
0

പ്രധാനമന്ത്രി മോദി മണിപ്പൂർ, മിസോറാം സന്ദർശിച്ചേക്കുമെന്ന് റിപ്പോർട്ട്. സെപ്തംബർ 13 നാണ് സന്ദർശനം. ബൈരാബി-സൈരാ ഉദ്ഘാടനത്തിനായി മിസോറാമിലായിരിക്കും ആദ്യ സന്ദർശനം. മണിപ്പൂർ സന്ദർശനം ഇതിനുശേഷമായിരിക്കും ഉണ്ടാവുക. മോദിയുടെ 2023ലെ മണിപ്പൂർ കലാപം ആരംഭിച്ച ശേഷമുള്ള സന്ദർശനമാകും ഇത്. മണിപ്പുരിൽ 2 വർഷത്തിലധികമായി തുടരുന്ന കുക്കി, മെയ്തി വിഭാഗങ്ങൾ തമ്മിലുള്ള കലാപത്തിൽ 260ഓളം പേർ കൊല്ലപ്പെട്ടിരുന്നു. ഫെബ്രുവരി 13 മുതൽ പ്രസിഡൻ്റ് ഭരണത്തിൻ കീഴിലാണ് മണിപ്പൂർ. 2027 വരെ കാലാവധിയുള്ള സംസ്ഥാന

Continue Reading
ഓസീസ് പേസർ മി സ്റ്റാർക് ട്വൻ്റി 20യിൽ വിരമിച്ചു
Sports
1 min read
32

ഓസീസ് പേസർ മി സ്റ്റാർക് ട്വൻ്റി 20യിൽ വിരമിച്ചു

September 2, 2025
0

ഓസ്ട്രേലിയൻ ഫാസ്റ്റ് ബൗളർ മിച്ചൽ സ്റ്റാർക് അന്താരാഷ്ട്ര ട്വൻ്റി20 യിൽ നിന്ന് വിരമിച്ചു. ഏകദിനത്തിലും ടെസ്റ്റിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായാണ് വിരമിക്കൽ തീരുമാനമെന്നാണ് സ്റ്റാർക് അറിയിച്ചത്. 65 അന്താരാഷ്ട്ര ട്വന്റി20 മത്സരങ്ങളിൽ നിന്നായി 79 വിക്കറ്റുകൾ നേടിയ താരം 2021 ൽ ലോകകപ്പ് നേടിയ ഓസീസ് ടീമിലും അംഗമായിരുന്നു. ”ആഷസ്, ഇന്ത്യൻ ടെസ്റ്റ് പര്യടനം, 2027-ലെ ഏകദിന ലോകകപ്പ് എന്നിവ മുന്നിൽ കണ്ടുകൊണ്ട് മികച്ച ഫോമിൽ തുടരാൻ ഇത് ഏറ്റവും നല്ല

Continue Reading
വസ്ത്രനിർമ്മാണശാലയിൽ സ്ഫോടനം; രണ്ട് പേർ മരിച്ചു, 20 പേർക്ക് പരിക്ക്
India
0 min read
23

വസ്ത്രനിർമ്മാണശാലയിൽ സ്ഫോടനം; രണ്ട് പേർ മരിച്ചു, 20 പേർക്ക് പരിക്ക്

September 2, 2025
0

ഗുജറാത്തിലെ സുറത്തിൽ വസ്ത്രനിർമ്മാണശാലയിലുണ്ടായ സ്ഫോടനത്തിൽ രണ്ട് പേർ മരിക്കുകയും 20 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരിൽ 2 പേരുടെ നില അതീവ ഗുരുതരമാണ്. ജൊൽവ ഗ്രാമത്തിലെ സന്തോഷ് തുണിമില്ലിൽ രാസവസ്തുക്കൾ സുക്ഷിച്ചിരുന്ന ഡ്രമ്മ് പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായതെന്ന് സബ് ഡിവിഷണൽ മജിസ്ട്രേറ്റ് വി.കെ. പിപാലിയ പറഞ്ഞു. പൊട്ടിത്തെറിയുടെ കാരണം അറിവായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അഗ്നിരക്ഷാ സേനയുടെ 10 യൂണിറ്റെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്.

Continue Reading
മദ്യലഹരിയിൽ മകൻ പിതാവിനെ  ചവിട്ടി കൊലപ്പെടുത്തി
Kerala
0 min read
37

മദ്യലഹരിയിൽ മകൻ പിതാവിനെ ചവിട്ടി കൊലപ്പെടുത്തി

September 2, 2025
0

തിരുവനന്തപുരത്ത് മദ്യലഹരിയിൽ മകൻ പിതാവിനെ ചവിട്ടി കൊലപ്പെടുത്തി. സംഭവത്തിൽ രവിയുടെ മകനായ നിഷാദിനെ പൊലീസ് അറസ്റ്റ് ചെയ്തു. കുറ്റിച്ചലിൽ ഇന്നലെ രാത്രിയാണ് സംഭവം. തിരുവനന്തപുരത്തെ സ്വകാര്യ ആയുർവേദ ആശുപത്രിയിലെ ഡ്രൈവറായ നിഷാദ് വീട്ടിൽ മദ്യപിച്ചെത്തി ബഹളമുണ്ടാക്കിയതിനെത്തുടർന്ന് പിതാവ് തടയാൻ ശ്രമിക്കുന്നതിനിടെ ചവിട്ടി വീഴ്‌ത്തുകയും മർദ്ദിക്കുകയുമായിരുന്നു. അവശനിലയിലായ രവിയെ പിന്നീട് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Continue Reading
ബാൽക്കണിയിൽ നിന്നു വീണ് മലയാളി വിദ്യാർഥിനി മരിച്ചു
Karnataka
0 min read
61

ബാൽക്കണിയിൽ നിന്നു വീണ് മലയാളി വിദ്യാർഥിനി മരിച്ചു

September 2, 2025
0

അപ്പാർട്മെൻ്റിൻ്റെ മൂന്നാം നിലയിലെ ബാൽക്കണിയിൽ നിന്നു വീണ് ബംഗളൂരുവിൽ മലയാളി വിദ്യാർഥിനി മരിച്ചു. കണ്ണൂർ മൊകേരി വൈറ്റ്ഹൗസിൽ എ രാജേഷിൻ്റെ മകൾ അൻവിത (18)യാണ് മരിച്ചത്. കാൽവഴുതി വീണതാണെന്നാണ് റിപ്പോർട്ട്. വൈറ്റ്ഫീൽഡ് സൗപർണിക സരയു അപ്പാർട്‌മെന്റിലാണ് അൻവിത താമസിക്കുന്നത്. ഞായറാഴ്‌ച രാത്രിയാണ് മരണം സംഭവിച്ചത്. ക്രൈസ്റ്റ് ഡീംഡ് ടു ബി സർവകലാശാലയിൽ ബികോം ഒന്നാം വർഷ വിദ്യാർഥിനിയാണ്. സംസ്‌കാരം ഇന്ന് മൊകേരിയിലെ വീട്ടുവളപ്പിൽ. മാതാവ്: വിനി. സഹോദരൻ: അർജുൻ.

Continue Reading