ജിഎസ്ടി കൗണ്‍സില്‍ യോഗം ഇന്ന് ഡൽഹിയിൽ
India
0 min read
43

ജിഎസ്ടി കൗണ്‍സില്‍ യോഗം ഇന്ന് ഡൽഹിയിൽ

September 3, 2025
0

ജി എസ് ടി കൗൺസിൽ യോഗത്തിന് ഇന്ന് ഡൽഹിയിൽ തുടക്കമാകും. ചെലവ് കുറയ്ക്കാനും ഉത്പാദനം വർദ്ധിപ്പിക്കാനും സാമ്പത്തിക പ്രവർത്തനങ്ങൾ ഉത്തേജിപ്പിക്കാനുമുള്ള നിരവധി നിർദ്ദേശങ്ങൾ കൗൺസിലിന്റെ പരിഗണനയിലുണ്ട്. കൃഷി, ടെക്സ്റ്റൈൽസ്, വളങ്ങൾ, നിർമ്മാണം, ഗതാഗതം, പുനരുപയോഗ ഊർജ്ജം, ഇൻഷുറൻസ്, കരകൗശല വസ്തുക്കൾ തുടങ്ങിയ മേഖലകളെയാണ് പ്രധാനമായും ലക്ഷ്യമിടുന്നത്. മെഡിക്കൽ ഇൻഷുറൻസിനും ടേം ഇൻഷുറൻസിനുമുള്ള ജിഎസ്ടി എടുത്തു കളയണമെന്ന നിർദേശം കൗൺസിൽ പരി​ഗണിച്ചേക്കും.ഇത് പ്രതിവർഷം ഏകദേശം 10,000 കോടി രൂപയുടെ ബാധ്യത സർക്കാരിന്

Continue Reading
സ്വർണവില 80,000ലേക്ക്?
Kerala
0 min read
24

സ്വർണവില 80,000ലേക്ക്?

September 3, 2025
0

റിക്കാർഡുകൾ തകർത്ത് സ്വർണവില വീണ്ടും കൂടി. പവന് 160 രൂപയും ഗ്രാമിന് 20 രൂപയുമാണ് വർധിച്ചത്. ഒരു പവൻ സ്വർണത്തിന് 77,800 രൂപയും ഗ്രാമിന് 9,725 രൂപയിലുമാണ് ഇപ്പോൾ വ്യാപാരം നടക്കുന്നത്. കഴിഞ്ഞ ഒരാഴ്ചക്കിടെ ഗ്രാമിന് 275 രൂപയും പവന് 2,200 രൂപയുമാണ് ഉയർന്നത്. കഴിഞ്ഞ ദിവസം ഒറ്റയടിക്ക് 680 രൂപ വർധിച്ചതോടെയാണ് സ്വർണവില ആദ്യമായി 77,000 കടന്നത്. ശനിയാഴ്‌ച 1,200 രൂപ വർദ്ധിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇന്നലെയും ഇന്നും

Continue Reading
കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ, ഇന്ത്യയ്ക്കുള്ള ക്രൂഡ് ഓയിൽ വില കുറച്ചതായി റിപ്പോർട്ട്
World
0 min read
45

കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ, ഇന്ത്യയ്ക്കുള്ള ക്രൂഡ് ഓയിൽ വില കുറച്ചതായി റിപ്പോർട്ട്

September 3, 2025
0

ഷാങ്ഹായ് ഉച്ചകോടിയിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യൻ പ്രസിഡണ്ട് വ്ളാഡിമിർ പുടിനും കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ ഇന്ത്യയ്ക്കുള്ള ക്രൂഡ് ഓയിൽ വില റഷ്യ കുറച്ചതായി റിപ്പോർട്ട്. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിൻ്റെ പേരിൽ അമേരിക്ക അധിക തീരുവ ഏർപ്പെടുത്തിയ അതേ സാഹചര്യത്തിലാണ് ഇരുനേതാക്കളും കൂടിക്കാഴ്ച നടത്തിയതും എണ്ണ വില കുറച്ചതായും റിപ്പോർട്ട് പുറത്തുവരുന്നത്. റഷ്യൻ ക്രൂഡ് ഓയിലിന് ബാരലിന് നാല് ഡോളർ വരെ കുറച്ചെന്നാണ് റിപ്പോർട്ട്. സെപ്റ്റംബറിൽ പ്രതിദിനം

Continue Reading
എം.കെ.സോമനെ ആദരിച്ചു
Association News
0 min read
110

എം.കെ.സോമനെ ആദരിച്ചു

September 3, 2025
0

വാണിമേൽ ഗ്രാമത്തിൻ്റെ അഭിമാനമായി മാറുന്ന സ്പോർട്ട്സ് കോംപ്ലക്സിൻ്റെ പണി പുരോഗമിക്കുമ്പോൾ അതിന് ബാംഗ്ളൂരിൽ നിന്നും അർഹമായ ഒരു സഹായ ഹസ്തം. ഈസ്റ്റ് കൾച്ചറൽ അസോസിയേഷൻ (ഇ സി എ) മുൻ പ്രസിഡൻ്റ്, ആൾ ഇന്ത്യ ഡി.ആർ.ഡി.ഒ സ്പോര്ട്സ് സെക്രട്ടറി, പ്രസിഡണ്ട് ഫെഡറേഷൻ ഓഫ് ക്ലബ് കർണാടക, മികച്ച വോളിബോൾ താരം, സ്പോർട്സ് സംഘടകൻ, സിനിമാ നടനും നിർമ്മാതാവും ഒക്കെയായ സോമശേഖരൻ ബാംഗ്ളൂരിൽ നിന്നും നാട്ടിലെത്തി നിർമ്മാണത്തിലിരിക്കുന്ന വാണിമേൽ ബ്രദേർസ് സ്പോർട്സ്

Continue Reading
ബെംഗളൂരുവിൽ ഓണാഘോഷത്തിനിടെ മലയാളി വിദ്യാർത്ഥിക്ക് കുത്തേറ്റു
Karnataka
0 min read
95

ബെംഗളൂരുവിൽ ഓണാഘോഷത്തിനിടെ മലയാളി വിദ്യാർത്ഥിക്ക് കുത്തേറ്റു

September 2, 2025
0

ബെംഗളൂരുവിൽ ഓണാഘോഷത്തിനിടെ മലയാളി വിദ്യാർത്ഥി ആദിത്യന് കുത്തേറ്റു. ബെംഗളൂരു ആചാര്യ നഴ്‌സിംഗ് കോളേജിലെ വിദ്യാർത്ഥി ആണ് ആദിത്യൻ. ആദിത്യൻ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. ഓണഘോഷ പരിപാടിക്കിടെ ഉണ്ടായ തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. കോളജിന് പുറത്തുള്ള സംഘം താമസ സ്ഥലത്ത് കയറി ആക്രമിച്ചെന്നാണ് പരാതി. ആക്രമണത്തിൽ ആദിത്യയുടെ സുഹൃത്ത് സാബിത്തിന് തലയ്ക്ക് പരുക്കേറ്റു. രണ്ടുപേരും ചികിത്സയിൽ തുടരുന്നു. സോളദേവനഹള്ളി പൊലീസ് നാല് പേർക്കെതിരെ വധശ്രമത്തിന് കേസെടുത്തു.

Continue Reading
മിനി കാപ്പനെ കേരള യൂണിവേഴ്സിറ്റി രജിസ്റ്റാര്‍ ഇന്‍ ചാര്‍ജ് പദവിയില്‍ നിന്ന് മാറ്റി
Kerala
0 min read
58

മിനി കാപ്പനെ കേരള യൂണിവേഴ്സിറ്റി രജിസ്റ്റാര്‍ ഇന്‍ ചാര്‍ജ് പദവിയില്‍ നിന്ന് മാറ്റി

September 2, 2025
0

മിനി കാപ്പനെ കേരള യൂണിവേഴ്‌സിറ്റി രജിസ്റ്റാർ ഇൻ ചാർജ് പദവിയിൽ നിന്ന് മാറ്റി. സിൻഡിക്കേറ്റ് യോഗശേഷം ചുമതലയൊഴിയും. പകരം കാര്യവട്ടം ക്യാമ്പസ് ജോയിന്‍റ് രജിസ്ട്രാർ ഡോ.രശ്മിക്കാണ് ചുമതല നൽകുന്നത്. ഇന്ന് ചേർന്ന സിൻഡിക്കേറ്റ് യോഗത്തിൻ്റെ തുടക്കത്തിൽ തന്നെ, മിനി കാപ്പൻ യോഗത്തിൽ പങ്കെടുത്തതിനെതിരെ വിമർശനം ഉയർന്നു. കഴിഞ്ഞ സിൻഡിക്കേറ്റ് യോഗം സസ്പെൻഷൻ റദ്ദാക്കിയ ഡോ കെ എസ് അനിൽ കുമാർ യോഗത്തിൽ പങ്കെടുക്കണമെന്നായിരുന്നു ഇടത് അംഗങ്ങൾ ആവശ്യപ്പെട്ടത്. കെ എസ്

Continue Reading
ന്യൂനമർദം; ബുധനാഴ്ച മുതൽ മഴ കനക്കും
Kerala
1 min read
49

ന്യൂനമർദം; ബുധനാഴ്ച മുതൽ മഴ കനക്കും

September 2, 2025
0

അടുത്ത 5 ദിവസം സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത. ബുധൻ, വ്യാഴം ദിവസങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ബുധനാഴ്‌ചയും കണ്ണൂർ, കാസർഗോഡ്, കോഴിക്കോട് ജില്ലകളിൽ വ്യാഴാഴ്‌ചയുമാണ് മുന്നറിയിപ്പുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ബംഗാൾ ഉൾക്കടലിനു മുകളിലായി പുതിയ

Continue Reading
ഇറക്കുമതി ചെയ്യുന്ന മരുന്നുകള്‍ക്ക് തീരുവ ഏര്‍പ്പെടുത്താന്‍ ട്രംപിന്‍റെ നീക്കം
World
1 min read
54

ഇറക്കുമതി ചെയ്യുന്ന മരുന്നുകള്‍ക്ക് തീരുവ ഏര്‍പ്പെടുത്താന്‍ ട്രംപിന്‍റെ നീക്കം

September 2, 2025
0

ഇറക്കുമതി ചെയ്യുന്ന മരുന്നുകള്‍ക്ക് 200 ശതമാനം വരെ താരിഫ് ഏര്‍പ്പെടുത്താനുള്ള ഡൊണാള്‍ഡ് ട്രംപ് ഭരണകൂടത്തിന്‍റെ നീക്കം ഇന്ത്യക്ക് വെല്ലുവിളിയാകുന്നു. അമേരിക്കയിലെ ആവശ്യത്തിനുള്ള മരുന്ന് ആഭ്യന്തരമായി നിര്‍മ്മിക്കുക എന്ന ലക്ഷ്യത്തോടെയാണ് ട്രംപിന്‍റെ ഈ നീക്കം. അമേരിക്കയില്‍ ഭൂരിഭാഗം മരുന്നുകളും നിലവില്‍ നികുതിരഹിതമായാണ് എത്തുന്നത്. ട്രംപ് ഭരണകൂടം തീരുവ ഏര്‍പ്പെടുത്താന്‍ ഒരുങ്ങുന്നത് യുഎസ് ട്രേഡ് എക്‌സ്പാന്‍ഷന്‍ ആക്ടിലെ സെക്ഷന്‍ 232 പ്രകാരം ദേശീയ സുരക്ഷാ കാരണങ്ങള്‍ ഉന്നയിച്ചാണ്. മരുന്നുകളുടെ വില വര്‍ധനവിന് ഈ

Continue Reading
ഡൽഹി കലാപ ഗൂഢാലോചനക്കേസ്; ജെഎൻയു നേതാവടക്കം 9 പേരുടെ ജാമ്യാപേക്ഷ തള്ളി
India
0 min read
25

ഡൽഹി കലാപ ഗൂഢാലോചനക്കേസ്; ജെഎൻയു നേതാവടക്കം 9 പേരുടെ ജാമ്യാപേക്ഷ തള്ളി

September 2, 2025
0

ഡൽഹി കലാപത്തിന് ഗൂഢാലോചന നടത്തിയ കേസിൽ ജെഎൻയു നേതാവ് ഉമർ ഖാലിദിന്‍റെ ജാമ്യാപേക്ഷ ഡൽഹി ഹൈകോടതി തള്ളി. ഉമർ ഉൾപ്പെടെ 9 പേർക്കാണ് കോടതി ജാമ്യം നൽകാൻ വിസമ്മതിച്ചത്. ജസ്റ്റിസുമാരായ ശലീന്ദർ കൗർ, നവീൻ ചൗള, എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്‍റേതാണ് തീരുമാനം. യു.എ.പി.എ ചുമത്തിയ കേസിലെ ജാമ്യഹർജിയാണ് തള്ളിയത്. ഇവർ അറസ്റ്റിലാകുന്നത് 2020ലാണ്. 5 വർഷത്തിനു ശേഷമാണ് ഷർജീൽ ഇമാം അടക്കം 8 പേരുടെ ജാമ്യാപേക്ഷയിൽ വിധി വരുന്നത്. ഇവർ

Continue Reading
ആഗോള അയ്യപ്പ സംഗമം; യുഡിഎഫ് മുന്നണി നേതാക്കളുടെ യോഗം ഇന്ന്
Kerala
0 min read
28

ആഗോള അയ്യപ്പ സംഗമം; യുഡിഎഫ് മുന്നണി നേതാക്കളുടെ യോഗം ഇന്ന്

September 2, 2025
0

ആഗോള അയ്യപ്പ സംഗമവുമായി സഹകരിക്കണോയെന്ന് തീരുമാനിക്കാൻ യുഡിഎഫ് മുന്നണി നേതാക്കളുടെ ഒരു ഓൺലൈൻ യോഗം ഇന്ന് വൈകീട്ട് ഏഴരയ്ക്ക് നടക്കും. പ്രതിപക്ഷ നേതാവ് വിഡി സതീശനെ ദേവസ്വം ബോർഡ് പ്രസിഡൻ്റ് ഇന്ന് നേരിട്ടെത്തി ക്ഷണിച്ചേക്കുമെന്നാണ് സൂചന. സംഗമവുമായി സഹകരിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് നേരത്തെ വ്യക്തമാക്കിയിരുന്നു. അതേസമയം പ്രതിപക്ഷ നേതാവിനെ ഇന്ന് നേരിട്ടെത്തി ക്ഷണിക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് പറഞ്ഞു. അയ്യപ്പ സംഗമം കൂടാതെ നിലവിലെ രാഷ്ട്രീയ വിഷയങ്ങളും മുന്നണി

Continue Reading