റിക്കാർഡുകൾ തകർത്ത് സ്വർണവില വീണ്ടും കൂടി. പവന് 160 രൂപയും ഗ്രാമിന് 20 രൂപയുമാണ് വർധിച്ചത്. ഒരു പവൻ സ്വർണത്തിന് 77,800 രൂപയും ഗ്രാമിന് 9,725 രൂപയിലുമാണ് ഇപ്പോൾ വ്യാപാരം നടക്കുന്നത്. കഴിഞ്ഞ ഒരാഴ്ചക്കിടെ ഗ്രാമിന് 275 രൂപയും പവന് 2,200 രൂപയുമാണ് ഉയർന്നത്. കഴിഞ്ഞ ദിവസം ഒറ്റയടിക്ക് 680 രൂപ വർധിച്ചതോടെയാണ് സ്വർണവില ആദ്യമായി 77,000 കടന്നത്. ശനിയാഴ്‌ച 1,200 രൂപ വർദ്ധിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇന്നലെയും ഇന്നും വീണ്ടും വില കൂടിയത്.

കഴിഞ്ഞ ഓഗസ്റ്റ് എട്ടിന് ഗ്രാമിന് 9,470 രൂപയും പവന് 75,760 രൂപയുമെന്ന റിക്കാർഡ് ഉയരത്തിലെത്തിയ ശേഷം 12 ദിവസത്തിനിടെ 2,300 രൂപ കുറഞ്ഞ ശേഷമാണ് സെപ്റ്റംബർ ഒന്നിന് വീണ്ടും റിക്കാർഡിട്ടത്.

Related Posts