ജി എസ് ടി കൗൺസിൽ യോഗത്തിന് ഇന്ന് ഡൽഹിയിൽ തുടക്കമാകും. ചെലവ് കുറയ്ക്കാനും ഉത്പാദനം വർദ്ധിപ്പിക്കാനും സാമ്പത്തിക പ്രവർത്തനങ്ങൾ ഉത്തേജിപ്പിക്കാനുമുള്ള നിരവധി നിർദ്ദേശങ്ങൾ കൗൺസിലിന്റെ പരിഗണനയിലുണ്ട്. കൃഷി, ടെക്സ്റ്റൈൽസ്, വളങ്ങൾ, നിർമ്മാണം, ഗതാഗതം, പുനരുപയോഗ ഊർജ്ജം, ഇൻഷുറൻസ്, കരകൗശല വസ്തുക്കൾ തുടങ്ങിയ മേഖലകളെയാണ് പ്രധാനമായും ലക്ഷ്യമിടുന്നത്. മെഡിക്കൽ ഇൻഷുറൻസിനും ടേം ഇൻഷുറൻസിനുമുള്ള ജിഎസ്ടി എടുത്തു കളയണമെന്ന നിർദേശം കൗൺസിൽ പരി​ഗണിച്ചേക്കും.ഇത് പ്രതിവർഷം ഏകദേശം 10,000 കോടി രൂപയുടെ ബാധ്യത സർക്കാരിന് വരുത്തിവെക്കും. നിലവിൽ 12% നികുതി സ്ലാബിലുള്ള കണ്ടൻസ്ഡ് പാൽ, ചീസ്,ഡ്രൈഫ്രൂട്ട്സ് ,പച്ചക്കറികൾ എന്നിവയുൾപ്പെടെ ഏകദേശം 50 ഉൽപ്പന്നങ്ങൾ 5% സ്ലാബിലേക്ക് മാറ്റാനും ആലോചിക്കുന്നുണ്ട്. ഇത് സാധാരണക്കാർക്ക് വലിയ ആശ്വാസമാകും.

അതിനിടെ ഇന്ത്യയ്ക്ക് ചുമത്തിയ താരിഫിൽ നിന്നും പിന്നോട്ടില്ലെന്ന് അറിയിച്ച് ട്രംപ് രംഗത്തെത്തിയിട്ടുണ്ട്. അമേരിക്കയും ഇന്ത്യയും തമ്മിൽ വളരെ നല്ല ബന്ധമാണുള്ളതെന്നും എന്നിരുന്നാലും ഇന്ത്യ തങ്ങൾക്ക് വലിയ നികുതി ചുമത്തുകയാണെന്നും ട്രംപ് അഭിപ്രായപ്പെട്ടു.

Related Posts