ഷാങ്ഹായ് ഉച്ചകോടിയിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യൻ പ്രസിഡണ്ട് വ്ളാഡിമിർ പുടിനും കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ ഇന്ത്യയ്ക്കുള്ള ക്രൂഡ് ഓയിൽ വില റഷ്യ കുറച്ചതായി റിപ്പോർട്ട്. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിൻ്റെ പേരിൽ അമേരിക്ക അധിക തീരുവ ഏർപ്പെടുത്തിയ അതേ സാഹചര്യത്തിലാണ് ഇരുനേതാക്കളും കൂടിക്കാഴ്ച നടത്തിയതും എണ്ണ വില കുറച്ചതായും റിപ്പോർട്ട് പുറത്തുവരുന്നത്.
റഷ്യൻ ക്രൂഡ് ഓയിലിന് ബാരലിന് നാല് ഡോളർ വരെ കുറച്ചെന്നാണ് റിപ്പോർട്ട്. സെപ്റ്റംബറിൽ പ്രതിദിനം 3 ലക്ഷം ബാരൽ ക്രൂഡ് ഓയിൽ ഇന്ത്യ വാങ്ങും എന്നാണ് ബ്ലൂംബർഗ് റിപ്പോർട്ടിൽ പറയുന്നത്. ഈ മാസം അവസാനവും ഒക്ടോബറിലുമായി റഷ്യ കയറ്റി അയയ്ക്കുന്ന യുറൽ ക്രൂഡിനാണ് കുറഞ്ഞ വില വാഗ്ദാനം ചെയ്തിരിക്കുന്നത്.