വാണിമേൽ ഗ്രാമത്തിൻ്റെ അഭിമാനമായി മാറുന്ന സ്പോർട്ട്സ് കോംപ്ലക്സിൻ്റെ പണി പുരോഗമിക്കുമ്പോൾ അതിന് ബാംഗ്ളൂരിൽ നിന്നും അർഹമായ ഒരു സഹായ ഹസ്തം. ഈസ്റ്റ് കൾച്ചറൽ അസോസിയേഷൻ (ഇ സി എ) മുൻ പ്രസിഡൻ്റ്, ആൾ ഇന്ത്യ ഡി.ആർ.ഡി.ഒ സ്പോര്ട്സ് സെക്രട്ടറി, പ്രസിഡണ്ട് ഫെഡറേഷൻ ഓഫ് ക്ലബ് കർണാടക, മികച്ച വോളിബോൾ താരം, സ്പോർട്സ് സംഘടകൻ, സിനിമാ നടനും നിർമ്മാതാവും ഒക്കെയായ സോമശേഖരൻ ബാംഗ്ളൂരിൽ നിന്നും നാട്ടിലെത്തി നിർമ്മാണത്തിലിരിക്കുന്ന വാണിമേൽ ബ്രദേർസ് സ്പോർട്സ് അരീന സദർശിച്ച് പുരോഗതി വിലയിരുത്തി. ഭാവിയിൽ സംരംഭവുമായി സഹകരിച്ചു പ്രവർത്തിക്കാമെന്നും, നിർമ്മാണവുമായി ബന്ധപ്പെട്ട് വേണ്ട സഹായങ്ങൾ ചെയ്യാമെന്നും ഉറപ്പു നൽകി.

വാണിമേൽ ബ്രദേർസ്‌ സെക്രട്ട്രറി കെ.പി.കാസിം, എം.കെ.സോമശേഖരനെ ഷാൾ അണിയിച്ചു സ്വീകരിച്ചു. സ്പോർട്ട്സ് അറീന ചെയർമാൻ കുഞ്ഞമ്മദ്‌.പി.പിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ
പ്രൊജക്റ്റ്‌ ചെയർമാൻ ഷൗക്കത്ത്‌.പി സ്വാഗതം പറഞ്ഞു. മുഹമ്മദലി.എം.കെ , കുഞ്ഞബ്ദുല്ല.കെ.എം എന്നിവർ സംസാരിച്ചു. ക്ലബ്ബ്‌ സെക്രട്ട്രറി നന്ദി പറഞ്ഞു. കുഞ്ഞാലി.സി.വി, ബഷീർ.പി , ബഷീർ.കെ.വി, അസീസ്‌, മുജീബ്‌, യൂസുഫ്‌, അലി, മുനീർ, ജമാൽ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Related Posts