ബെംഗളൂരുവിൽ ഓണാഘോഷത്തിനിടെ മലയാളി വിദ്യാർത്ഥി ആദിത്യന് കുത്തേറ്റു. ബെംഗളൂരു ആചാര്യ നഴ്‌സിംഗ് കോളേജിലെ വിദ്യാർത്ഥി ആണ് ആദിത്യൻ. ആദിത്യൻ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്.

ഓണഘോഷ പരിപാടിക്കിടെ ഉണ്ടായ തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. കോളജിന് പുറത്തുള്ള സംഘം താമസ സ്ഥലത്ത് കയറി ആക്രമിച്ചെന്നാണ് പരാതി. ആക്രമണത്തിൽ ആദിത്യയുടെ സുഹൃത്ത് സാബിത്തിന് തലയ്ക്ക് പരുക്കേറ്റു. രണ്ടുപേരും ചികിത്സയിൽ തുടരുന്നു. സോളദേവനഹള്ളി പൊലീസ് നാല് പേർക്കെതിരെ വധശ്രമത്തിന് കേസെടുത്തു.

Related Posts