ബെംഗളൂരു ലിംഗരാജപുരം സെന്റ് ഫ്രാൻസിസ് അസീസി പള്ളി തിരുനാളിനു കൊടിയേറി. കുർബാനയ്ക്കു ഫാ.ലിൻ്റോ തകിടിയേൽ കാർമികത്വം വഹിച്ചു. ഇന്ന് വൈകിട്ട് 4ന് ദണ്ഡവിമോചന വാതിൽ സമർപ്പണത്തിനും കുർ ബാനയ്ക്കും ഹൊസൂർ രൂപത ബിഷപ് മാർ സെബാസ്റ്റ്യൻ പൊഴോലിപറമ്പിൽ മുഖ്യകാർമികത്വം വഹിക്കും. ഇടവകദിനാഘോഷം.

തിരുനാൾ ദിനമായ നാളെ രാവിലെ 7നു വീടുകളിലേക്ക് അമ്പെഴുന്നള്ളിപ്പ്, വൈകിട്ട് 4നു കുർബാനയ്ക്കു മാനന്തവാടി രൂപത സഹായമെത്രാൻ മാർ അലക്സ് താരാമംഗലം മുഖ്യ കാർമികത്വം വഹിക്കും. പ്രദക്ഷിണം. 9ന് രാവിലെ 6നു പരേതർക്കായുള്ള കുർബാനയോടെ സമാപിക്കുമെന്നു വികാരി ഫാ. ജൂഡ്‌സൺ നെല്ലാനിക്കാട്ട്, ട്രസ്റ്റിമാരായ ജെസി ലോറൻസ്, അജിത് സെബാസ്റ്റ്യൻ, ബാബു ഫിലിപ്പ്, കൺവീനർ ഡയ്‌സൺ ജോൺ, ജോയിന്റ് കൺവീനർ ജോഷി, ജോസഫ് സെബാസ്റ്റ്യൻ എന്നിവർ അറിയിച്ചു.

Related Posts