ഹൈ​ക്കോ​ട​തി മാ​സ​ത്തി​ൽ ര​ണ്ട് ശ​നി​യാ​ഴ്ച​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്ന ശു​പാ​ർ​ശയ്ക്കെതിരെ കേ​ര​ള ഹൈ​ക്കോ​ട​തി അ​ഡ്വ​ക്കേ​റ്റ്സ് അ​സോ​സി​യേ​ഷ​ൻ. പ​ക​രം എ​ല്ലാ പ്ര​വൃ​ത്തി​ദി​വ​സ​ങ്ങ​ളി​ലും സ​മ​യം 30 മി​നി​റ്റ് വീ​തം കൂ​ട്ടാമെന്ന് അ​സോ​സി​യേ​ഷ​ൻ നി​ർ​ദ്ദേ​ശി​ച്ചു. നി​ല​വി​ൽ രാ​വി​ലെ 10 മു​ത​ൽ വൈ​കി​ട്ട് 4:15 വ​രെ എ​ന്നു​ള്ള​ത്, 10 മു​ത​ൽ വൈ​കി​ട്ട് 4:45 വ​രെ നീ​ട്ടാ​മെ​ന്നാ​ണ് അ​സോ​സി​യേ​ഷ​ൻ മു​ന്നോ​ട്ടു​വെ​ച്ച ബ​ദ​ൽ നി​ർ​ദേ​ശം.

കോ​ട​തി​ക്ക് ഇ​ത് ശ​നി​യാ​ഴ്ച​ക​ളി​ലെ സി​റ്റിം​ഗി​ന് തു​ല്യ​മാ​കു​മെ​ന്നും അ​വ​ർ ചൂ​ണ്ടി​ക്കാ​ട്ടി. ഹൈ​ക്കോ​ട​തി​യി​ലെ കേ​സു​ക​ളു​ടെ ബാ​ഹു​ല്യം കു​റ​യ്ക്കു​ന്ന​തി​നാ​യി മാ​സ​ത്തി​ൽ 2 ശ​നി​യാ​ഴ്ച​ക​ളി​ൽ കോ​ട​തി പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി ര​ജി​സ്ട്രാ​ർ ജ​ന​റ​ൽ നേ​ര​ത്തെ അ​ഭി​ഭാ​ഷ​ക സം​ഘ​ട​ന​യോ​ട് നി​ർ​ദ്ദേ​ശി​ച്ചി​രു​ന്നു. എ​ന്നാ​ൽ, ഹൈ​ക്കോ​ട​തി​യു​ടെ ഈ ​നീ​ക്ക​ത്തെ എ​തി​ർ​ത്തു​ കൊ​ണ്ട് അ​സോ​സി​യേ​ഷ​ൻ പ്ര​മേ​യം പാ​സാ​ക്കി.

Related Posts