മിനി കാപ്പനെ കേരള യൂണിവേഴ്‌സിറ്റി രജിസ്റ്റാർ ഇൻ ചാർജ് പദവിയിൽ നിന്ന് മാറ്റി. സിൻഡിക്കേറ്റ് യോഗശേഷം ചുമതലയൊഴിയും. പകരം കാര്യവട്ടം ക്യാമ്പസ് ജോയിന്‍റ് രജിസ്ട്രാർ ഡോ.രശ്മിക്കാണ് ചുമതല നൽകുന്നത്.

ഇന്ന് ചേർന്ന സിൻഡിക്കേറ്റ് യോഗത്തിൻ്റെ തുടക്കത്തിൽ തന്നെ, മിനി കാപ്പൻ യോഗത്തിൽ പങ്കെടുത്തതിനെതിരെ വിമർശനം ഉയർന്നു. കഴിഞ്ഞ സിൻഡിക്കേറ്റ് യോഗം സസ്പെൻഷൻ റദ്ദാക്കിയ ഡോ കെ എസ് അനിൽ കുമാർ യോഗത്തിൽ പങ്കെടുക്കണമെന്നായിരുന്നു ഇടത് അംഗങ്ങൾ ആവശ്യപ്പെട്ടത്.

കെ എസ് അനിൽ കുമാറിൻ്റെ കേസ് ഹൈക്കോടതി വിധി പറയാൻ മാറ്റിയ സാഹചര്യത്തിൽ ഈ യോഗത്തിൽ കെ എസ് അനിൽ കുമാറിനെ പങ്കെടുപ്പിക്കേണ്ടതില്ല എന്ന് തീരുമാനിക്കുകയായിരുന്നു. ശേഷം രജിസ്റ്റാർ ഇൻ ചാർജ് സ്ഥാനത്തു നിന്ന് മിനി കാപ്പനെ മാറ്റാനും കാര്യവട്ടം ക്യാമ്പസ് ജോയിൻ്റ് രജിസ്ട്രാർക്ക് പകരം ചുമതല കൈമാറാനും തിരുമാനമായി.

Related Posts