ബാംഗ്ലൂരിൽ മലയാളി കുത്തേറ്റ സംഭവം; അന്വേഷണം ഊർജിതമാക്കി പോലീസ്
Karnataka
0 min read
91

ബാംഗ്ലൂരിൽ മലയാളി കുത്തേറ്റ സംഭവം; അന്വേഷണം ഊർജിതമാക്കി പോലീസ്

September 3, 2025
0

മലയാളി വിദ്യാർഥിക്ക് ഓണാഘോഷത്തിനിടെ കുത്തേറ്റ സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി പോലീസ്. സംഭവത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചതായി പോലീസ് പറഞ്ഞു. മലയാളികളാണ് ആക്രമണത്തിന് പിന്നിലെന്ന് പോലീസിന് സൂചന ലഭിച്ചതായാണ് വിവരം. സംഘർഷത്തിൽ കോളജിലെ ചില പൂർവ വിദ്യാർഥികളും ഉൾപ്പെട്ടിട്ടുണ്ടെന്നും പോലീസ് പറയുന്നു. സോളദേവനഹള്ളി ആചാര്യ കോളജിലെ നഴ്സ‌ിംഗ് വിദ്യാർഥി ആദിത്യക്കാണ് കുത്തേറ്റത്. ആദിത്യയുടെ സുഹൃത്ത് സാബിത്തിനും ആക്രമണത്തിൽ തലയ്ക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ ഇരുവരും ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് .

Continue Reading
കേരള സമാജം ദൂരവാണിനഗർ (രജി) ഓണാഘോഷം 2025; അഖിലേന്ത്യാ മലയാള കഥാ കവിത മത്സരം
Association News
1 min read
81

കേരള സമാജം ദൂരവാണിനഗർ (രജി) ഓണാഘോഷം 2025; അഖിലേന്ത്യാ മലയാള കഥാ കവിത മത്സരം

September 3, 2025
0

ഓണാഘോഷത്തോടനുബന്ധിച്ച് കേരളസമാജം ദൂരവാണി നഗർ അഖിലേന്ത്യാ മലയാള കഥാ കവിത മത്സരം നടത്തുന്നു. രചന മൗലികമായിരിക്കണം. മുമ്പ് പ്രസിദ്ധീകരിച്ചതാവരുത്. കഥ 6 പേജിലും കവിത രണ്ടു പേജിലും കവിയരുത്. കടലാസിൻ്റെ ഒരു വശത്തു മാത്രം എഴുതുക. പോസ്റ്റൽ ആയി അയയ്ക്കുന്നവർ പേരും മേൽവിലാസവും രചനയോടൊപ്പം പ്രത്യേക കടലാസിൽ എഴുതി അയയ്ക്കണം. ഇമെയിലിൽ അയയ്ക്കുന്നവർ രചന അറ്റാച്ച് ചെയ്തും പേരും മേൽവിലാസവും ഇമെയിലിൽ കുറിച്ചും അയയ്ക്കണം. സെപ്തംബർ 15നകം താഴെ ചേർത്ത

Continue Reading
ഇംഗ്ലണ്ടിൽ വാഹനാപകടം; ഇന്ത്യക്കാരായ രണ്ട് വിദ്യാർഥികൾ മരിച്ചു
World
0 min read
63

ഇംഗ്ലണ്ടിൽ വാഹനാപകടം; ഇന്ത്യക്കാരായ രണ്ട് വിദ്യാർഥികൾ മരിച്ചു

September 3, 2025
0

ഇംഗ്ലണ്ടിലുണ്ടായ വാഹനാപകടത്തിൽ ഇന്ത്യക്കാരായ രണ്ട് വിദ്യാർഥികൾ മരിച്ചു. ഹൈദരാബാദിലെ നദർഗുളിൽ സ്വദേശി ചൈതന്യ താരെ (23), ബോഡുപ്പൽ സ്വദേശി റിഷിതേജ റാപോലു (21) എന്നിവരാണ് എന്നിവരാണ് മരിച്ചത്. ഒൻപത് പേർക്ക് പരിക്കേറ്റു. എസെക്‌സിൽ ഗണേഷ് വിസർജൻ ആഘോഷങ്ങളിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെ വിദ്യാർഥികൾ സഞ്ചരിച്ച വാഹനം മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ചൈതന്യ സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു. ചികിത്സയിൽ കഴിയുന്നതിനിടെയാണ് റിഷിതേജ മരിച്ചത്. അപകടത്തിൽ പരിക്കേറ്റ അഞ്ച് വിദ്യാർഥികളെ റോയൽ ലണ്ടൻ ആശുപത്രിയിൽ

Continue Reading
താമരശ്ശേരി ചുരത്തിൽ വീണ്ടും കണ്ടെയ്‌നർ ലോറി കുടുങ്ങി
Kerala
0 min read
45

താമരശ്ശേരി ചുരത്തിൽ വീണ്ടും കണ്ടെയ്‌നർ ലോറി കുടുങ്ങി

September 3, 2025
0

താമരശ്ശേരി ചുരത്തിലെ ആറാം വളവിൽ വീണ്ടും കണ്ടെയ്‌നർ ലോറി കുടുങ്ങി ഗതാഗതം സ്തംഭിച്ചു . ചുരത്തിലെ വളവിൽ നിന്നും തിരിക്കുംമ്പോൾ ഒരു വശത്തേക്ക് കണ്ടയ്‌നർ ചരിഞ്ഞു പോകുകയായിരുന്നു. ഇതു മൂലം ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. രാത്രി 1.30 ന് കുടുങ്ങിയ കണ്ടെയ്‌നർ ലോറി രാവിലെ 6 മണിയോടെയാണ് ക്രയിൻ ഉപയോഗിച്ച് മാറ്റിയത്. ചുരത്തിലെ വളവിൽ കുടുങ്ങിയ കണ്ടെയിനർ ലോറി രാവിലെ 6 മണിയോടെ ക്രെയിനുകൾ ഉപയോഗിച്ച് സംഭവ സ്ഥലത്ത് നിന്നും

Continue Reading
ഡെക്കാൻ കൾച്ചറൽ സൊസൈറ്റിയുടെ ഓണച്ചന്ത ആരംഭിച്ചു
Association News
0 min read
288

ഡെക്കാൻ കൾച്ചറൽ സൊസൈറ്റിയുടെ ഓണച്ചന്ത ആരംഭിച്ചു

September 3, 2025
0

ഡെക്കാൻ കൾച്ചറൽ സൊസൈറ്റിയുടെ ഓണച്ചന്തക്ക് സൊസൈറ്റി സിൽവർ ജൂബിലി ഹാളിൽ തുടക്കമായി. പ്രസിഡണ്ട് സതീഷ് തോട്ടശ്ശേരി ചന്ത ഉദ്‌ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് ടി.കെ.കെ നായർ അധ്യക്ഷത വഹിച്ചു. പ്രോഗ്രാം ചെയർമാൻ പി. ഉണ്ണികൃഷ്ണൻ, പ്രസന്ന പ്രഭാകർ, ഇ. പദ്മകുമാർ, പി. ആർ. ഡി. ദാസ്, പി. എസ്. സന്തോഷ് എന്നിവർ ആശംസാ പ്രസംഗം നടത്തി. ജോയിന്റ് സെക്രട്ടറി കെ. രാജേന്ദ്രൻ സ്വാഗതവും ട്രഷ്രറർ വി. സി. കേശവമേനോൻ നന്ദിയും

Continue Reading
ജാലഹള്ളി ശ്രീറാം സമീക്ഷയിൽ ഓണാഘോഷം നടത്തി
Association News
1 min read
173

ജാലഹള്ളി ശ്രീറാം സമീക്ഷയിൽ ഓണാഘോഷം നടത്തി

September 3, 2025
0

ജാലഹള്ളി ശ്രീറാം സമീക്ഷയിൽ വിപുലമായ പരിപാടികളോടെ ഓണാഘോഷം നടത്തി. കുടുംബാംഗങ്ങളുടെ കലാ-കായിക മത്സരങ്ങൾ നടന്നു. പൂക്കളമൊരുക്കലും മാവേലിയുടെ എഴുന്നള്ളത്തും ഓണസദ്യയും ആവേശകരമായി. മീനാക്ഷി കൃഷ്ണ ഭൈരെ ഗൗഡ, ശ്രീറാം സമീക്ഷ അസോസിയേഷൻ പ്രസിഡണ്ട് ആർ.ഗുണശേഖരൻ, സെക്രട്ടറി എം.നടേഷ്, മലയാളി അസോസിയേഷൻ പ്രസിഡണ്ട് ഉണ്ണികൃഷ്ണമേനോൻ, ദീപാനാഥ് എന്നിവർ പങ്കെടുത്തു. കവിതാരചനയ്ക്ക് എസ്.കെ.പൊറ്റെക്കാട് പുരസ്കാരവും അഷിത സ്മാരക പുരസ്കാരവും ലഭിച്ച ജ്യോത്സനയെ മീനാക്ഷി കൃഷ്ണഭൈരെ ഗൗഡ പൊന്നാടയണിയിച്ച് ആദരിച്ചു.

Continue Reading
സ്വർണക്കടത്ത്: നടി രന്യ റാവുവിന് 102 കോടിയുടെ പിഴ, ഒരുകിലോ കടത്തുമ്പോൾ കമ്മിഷൻ ഒരുലക്ഷം
Karnataka
0 min read
63

സ്വർണക്കടത്ത്: നടി രന്യ റാവുവിന് 102 കോടിയുടെ പിഴ, ഒരുകിലോ കടത്തുമ്പോൾ കമ്മിഷൻ ഒരുലക്ഷം

September 3, 2025
0

വസ്ത്രത്തിലും ബെൽറ്റിലും ഒളിപ്പിച്ച് കോടികളുടെ സ്വർണം കടത്തിയ കേസിൽ പിടിയിലായ നടി രന്യ റാവുവിന് 102 കോടി രൂപ പിഴചുമത്തി റവന്യൂ ഇൻറലിജൻസ് കേസിലെ മുഖ്യപ്രതിയാണ് ഡിജിപി രാമചന്ദ്രറാവുവിൻ്റെ വളർത്തുമകളായ രന്യ റാവു. ഇവർക്കൊപ്പം മറ്റുമൂന്നുപേർക്കും പിഴ ചുമത്തിയിട്ടുണ്ട്. ഇക്കഴിഞ്ഞ മാർച്ചിലാണ് 12.56 കോടിരൂപയുടെ സ്വർണവുമായി രന്യ പിടിയിലാവുന്നത്. വിമാനത്താവളത്തിൽ പൊലീസ് അകമ്പടിയോടെ സുരക്ഷാപരിശോധന മറികടക്കാൻ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് വസ്ത്രത്തിൽ നിന്നടക്കം സ്വർണം ലഭിച്ചത്. രന്യയുടെ

Continue Reading
വിദ്യാരണ്യപുര കൈരളി സമാജം (വികാസ്) ഓണച്ചന്തയ്ക്ക് തുടക്കമായി
Association News
1 min read
357

വിദ്യാരണ്യപുര കൈരളി സമാജം (വികാസ്) ഓണച്ചന്തയ്ക്ക് തുടക്കമായി

September 3, 2025
0

വിദ്യാരണ്യപുര കൈരളി സമാജ (വികാസ്) ത്തിൻ്റെ നേതൃത്വത്തിൽ രണ്ട് ദിവസങ്ങളിലായി (ഇന്നും നാളെയും) നടത്തുന്ന ഓണച്ചന്തയുടെ ഉദ്‌ഘാടനം വി.സേതുമാധവൻ നിർവഹിച്ചു. വിദ്യാരണ്യപുര സമാജം ഓഫീസിനടുത്തുള്ള (No 388, 12th Cross, 5th Main, 3rd Block, BEL Layout, Opp BBMP Volley Ball Court, Vidyaranyapura) കെട്ടിടത്തിലാണ് ഓണച്ചന്ത പ്രവർത്തിക്കുന്നത്. നേന്ത്രപ്പഴം, ചിപ്‌സ്, ശർക്കരവരട്ടി, വെളിച്ചെണ്ണ, പാലട, പപ്പടം, ഹൽവ, വാഴയില, തുണിത്തരങ്ങൾ, പച്ചക്കറികൾ തുടങ്ങി ഒട്ടേറെ അവശ്യ

Continue Reading
പാകിസ്ഥാനിൽ ബോംബ് സ്ഫോടനത്തിൽ 25 മരണം, നിരവധിപേർക്ക് പരിക്ക്
World
0 min read
47

പാകിസ്ഥാനിൽ ബോംബ് സ്ഫോടനത്തിൽ 25 മരണം, നിരവധിപേർക്ക് പരിക്ക്

September 3, 2025
0

പാകിസ്ഥാനിലെ വിവിധയിടങ്ങളിൽ ഇന്നലെയുണ്ടായ സ്ഫോടനങ്ങളിൽ മരിച്ചവരുടെ എണ്ണം 25 ആയി. ബലൂചിസ്ഥാനിലും ഖൈബർ പത്തൂൺഖ്വയിലുമാണ് സ്ഫോടനങ്ങളുണ്ടായത്. നിരവധിപേർക്ക് പരിക്കേൽക്കുകയും ചെയ്തു. നടന്നത് ചാവേർ ആക്രമണങ്ങളാണ് എന്നാണ് റിപ്പോർട്ട്.ക്വറ്റയിൽ ബലൂചിസ്ഥാൻ നാഷണൽ പാർട്ടിയുടെ റാലിക്കിടെയായിരുന്നു സ്ഫോടനം നടന്നത്. നൂറുകണക്കിനുപേരാണ് റാലിക്കായി എത്തിയിരുന്നത്. പാർട്ടി നേതാവായ അഖ്‌താർ മെങ്ഗാൾ പ്രസംഗിച്ച് വേദിവിടുന്നതിടെയായിരുന്നു സ്ഫോടനം. 14 പേരാണ് ഇവിടെ മരിച്ചത്. നിരവധിപേർക്ക് പരിക്കേറ്റു. അഖ്താർ മെങ്ഗാളിനെ ലക്ഷ്യംവച്ചായിരുന്നോ സ്ഫോടനം എന്ന് സംശയമുണ്ട് ബലൂചിസ്ഥാന് കൂടുതൽ

Continue Reading
സപ്ലൈകോയിൽ വെളിച്ചെണ്ണയ്ക്ക് സ്പെഷൽ ഓഫർ
Kerala
0 min read
34

സപ്ലൈകോയിൽ വെളിച്ചെണ്ണയ്ക്ക് സ്പെഷൽ ഓഫർ

September 3, 2025
0

2025 സെപ്റ്റംബർ ഇന്നും നാളെയും തീയതികളിൽ സപ്ലൈകോയുടെ വിൽപ്പനശാലകളി നിന്നും 1500 രൂപയ്‌ക്കോ അതിൽ അധികമോ സബ്‌സിഡി ഇതര ഉത്പന്നങ്ങൾ വാങ്ങുന്ന ഉപഭോക്താക്കൾക്ക് ഒരു ലിറ്റർ വെളിച്ചെണ്ണ 50 രൂപ വിലക്കുറവിൽ സ്പെഷ്യൽ ഓഫറായി ലഭിക്കുന്നതാണ്. ഒരു ലിറ്ററിന് 389 വിലയുള്ള വെളിച്ചെണ്ണയാണ് 339 രൂപ വിലയ്ക്ക് ഈ ദിവസങ്ങളിൽ വിതരണം ചെയ്യുന്നതെന്ന് മന്ത്രി ജി. ആർ. അനിൽ അറിയിച്ചു.

Continue Reading