മലയാളി വിദ്യാർഥിക്ക് ഓണാഘോഷത്തിനിടെ കുത്തേറ്റ സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി പോലീസ്. സംഭവത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചതായി പോലീസ് പറഞ്ഞു.
മലയാളികളാണ് ആക്രമണത്തിന് പിന്നിലെന്ന് പോലീസിന് സൂചന ലഭിച്ചതായാണ് വിവരം. സംഘർഷത്തിൽ കോളജിലെ ചില പൂർവ വിദ്യാർഥികളും ഉൾപ്പെട്ടിട്ടുണ്ടെന്നും പോലീസ് പറയുന്നു.
സോളദേവനഹള്ളി ആചാര്യ കോളജിലെ നഴ്സിംഗ് വിദ്യാർഥി ആദിത്യക്കാണ് കുത്തേറ്റത്. ആദിത്യയുടെ സുഹൃത്ത് സാബിത്തിനും ആക്രമണത്തിൽ തലയ്ക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ ഇരുവരും ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് .