ലൈംഗിക പീഡനക്കേസിൽ പ്രതിയായ എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ ഒളിവിൽ തുടരുകയാണ്. കർണാടകയിലെ വിവിധ സ്ഥലങ്ങളിൽ രാഹുൽ ഒളിവിൽ താമസിക്കുന്നതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചതയാണ് അറിയുന്നത്. രാഹുലിനെ കണ്ടെത്താനായി പ്രത്യേക അന്വേഷണ സംഘം കർണാടകയിൽ പരിശോധന തുടരുകയാണ്.
അന്വേഷണ സംഘം ഒളിവിൽ താമസിച്ച സ്ഥലങ്ങളിൽ എത്തുന്നതിനു തൊട്ടുമുമ്പ് രാഹുൽ രക്ഷപ്പെടുന്നത് പൊലീസിൽ സംശയം ഉയർത്തുന്നു. പൊലീസിൽ നിന്ന് വിവരങ്ങൾ ചോരുന്നതായാണ് പ്രാഥമിക നിഗമനം. എസ്ഐടിയുടെ ഇപ്പോഴുള്ള എല്ലാ നീക്കങ്ങളും പൂർണ്ണമായും രഹസ്യ സ്വഭാവത്തിൽ ആയിരിക്കണമെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ നിർദേശം നൽകിയിട്ടുണ്ട്. രാഹുലിനെതിരെ കൂടുതൽ തെളിവുകൾ പ്രോസിക്യൂഷൻ കോടതിയിൽ ഇന്ന് സമർപ്പിക്കും.