സിജെപിയുടെ പാർലമെന്റ് മാർച്ചിനിടെ പെല്ലറ്റ് തോക്ക് പ്രയോഗിച്ച പൊലീസുകാർക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പൊലീസ് സ്റ്റേഷനിലെത്തി. ജൂലൈ 20ന് നടന്ന പ്രതിഷേധത്തിനിടെ പെല്ലറ്റ് വെടിയേറ്റ് പരിക്കേറ്റ വിദ്യാർഥി സഞ്ജീവിനൊപ്പമാണ് രാഹുൽ പരാതി നൽകാനെത്തിയത്.

ആദ്യം ഇരുവരും മന്ദിർ മാർഗ് പൊലീസ് സ്റ്റേഷനിലെത്തിയെങ്കിലും പരാതി സ്വീകരിച്ച് കേസ് രജിസ്റ്റർ ചെയ്യാൻ പൊലീസ് തയ്യാറായില്ലെന്നാണ് ആരോപണം. തുടർന്ന് സെൻട്രൽ ഡൽഹി ഡെപ്യൂട്ടി കമ്മീഷണർ ഓഫ് പൊലീസ് ഓഫീസിലേക്ക് ഇരുവരും എത്തുകയായിരുന്നു.

പെല്ലറ്റ് തോക്ക് ഉപയോഗിച്ച പൊലീസുകാർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്നാണ് രാഹുൽ ഗാന്ധിയുടെ ആവശ്യം. പരാതി സ്വീകരിച്ച് കേസെടുക്കുന്നതുവരെ പൊലീസ് സ്റ്റേഷനിൽ തുടരാൻ തയ്യാറാണെന്ന് രാഹുൽ നേരത്തെ വ്യക്തമാക്കിയിരുന്നു.

പ്രതിഷേധത്തിനിടെ പെല്ലറ്റ് വെടിയേറ്റ് സഞ്ജീവിന് പരിക്കേറ്റ സംഭവത്തിൽ ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്ന ആവശ്യവും ഇതോടെ ശക്തമായിരിക്കുകയാണ്.

Related Posts