ബെംഗളൂരു നമ്മ മെട്രോയുടെ യെല്ലോ ലൈനിനായി ആറാമത്തെ ട്രെയിൻ സെറ്റിൻ്റെ ആറ് കോച്ചുകളും ബെംഗളൂരുവിൽ എത്തി. കൊൽക്കത്തയിൽ നിന്നാണ് കോച്ചുകൾ എത്തിയത്. രണ്ടാഴ്ചത്തെ റോഡ് മാർഗമുള്ള യാത്രയ്ക്ക് ശേഷമാണ് കോച്ചുകൾ ബെംഗളൂരുവിൽ എത്തിയത്.
ബാംഗ്ലൂർ മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ബിഎംആർസിഎൽ) ഉദ്യോഗസ്ഥർ ഈ ട്രെയിനിൽ സ്റ്റാറ്റിക്, ഡൈനാമിക് ടെസ്റ്റുകൾ നടത്തും. ഡിസംബർ മൂന്നാം വാരത്തോടെ ഇത് യാത്രക്കാർക്കായി സർവീസ് ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആറാമത്തെ ട്രെയിൻ കൂടി വരുന്നതോടെ തിരക്കുള്ള സമയങ്ങളിൽ ട്രെയിനുകളുടെ ഇടവേള ഏകദേശം 12 മിനിറ്റായി മെച്ചപ്പെടും എന്നാണ് കരുതുന്നത്.