വിദ്യാരണ്യപുര കൈരളി സമാജ (വികാസ്) ത്തിൻ്റെ നേതൃത്വത്തിൽ രണ്ട് ദിവസങ്ങളിലായി (ഇന്നും നാളെയും) നടത്തുന്ന ഓണച്ചന്തയുടെ ഉദ്ഘാടനം വി.സേതുമാധവൻ നിർവഹിച്ചു. വിദ്യാരണ്യപുര സമാജം ഓഫീസിനടുത്തുള്ള (No 388, 12th Cross, 5th Main, 3rd Block, BEL Layout, Opp BBMP Volley Ball Court, Vidyaranyapura) കെട്ടിടത്തിലാണ് ഓണച്ചന്ത പ്രവർത്തിക്കുന്നത്.

നേന്ത്രപ്പഴം, ചിപ്സ്, ശർക്കരവരട്ടി, വെളിച്ചെണ്ണ, പാലട, പപ്പടം, ഹൽവ, വാഴയില, തുണിത്തരങ്ങൾ, പച്ചക്കറികൾ തുടങ്ങി ഒട്ടേറെ അവശ്യ സാധനങ്ങൾ മിതമായ നിരക്കിൽ ലഭ്യമാകും. കാലത്ത് 9.30 മണി മുതൽ രാത്രി 8മണി വരെ ആയിരിക്കും ഓണച്ചന്ത പ്രവർത്തിക്കുക.
സമാജം പ്രസിഡണ്ട് മുരളീധരൻ, സെക്രട്ടറി ശ്രീജേഷ്, വൈസ് പ്രസിഡണ്ട് ശ്രീജിത്ത്, ജോയൻറ് സെക്രട്ടറി ബിജോയ് പിള്ള, ട്രഷറർ ഗോപിനാഥൻ, കാശിയപ്പൻ, രാമൻകുട്ടി, ശശിധരൻ എന്നിവർ സന്നിഹിതരായിരുന്നു. കൂടുതൽ വിവരങ്ങൾക്ക് Ph +91 94483 03680, 98455 82730, 99863 46734.