മാധ്യമങ്ങൾക്കെതിരെ നിശിത വിമർശനവുമായി ആരോഗ്യമന്ത്രി വീണാ ജോർജ്. കേരളത്തിലെ ആരോഗ്യരംഗത്തെപ്പറ്റി മാധ്യമങ്ങൾ തെറ്റായ വാർത്തകൾ കൊടുക്കുകയാണ്. തിരുവനന്തപുരം മെഡിക്കൽ കോളജിലെ 15 പദ്ധതികളുടെ ഉദ്ഘാട ചടങ്ങിനിടെയാണ് മന്ത്രി വീണാ ജോർജിൻ്റെ വിമർശനം.

”ആരോഗ്യ മേഖല രോഗശയ്യയിൽ ആണെന്ന് വരുത്തി തീർക്കാൻ ശ്രമം നടക്കുന്നു. ചില മാധ്യമങ്ങളാണ് ഇതിന് പിന്നിൽ. മാധ്യമങ്ങളുടെ അത്തരം അജണ്ടകൾ വില പോവുകയില്ല. തിരുവനന്തപുരം മെഡിക്കൽ കോളജിലെ 15 പുതിയ പദ്ധതികളുടെ ഉദ് ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു.

Related Posts