ലോക അത്ലറ്റിക്‌സ് ചാമ്പ്യൻഷിപ്പ്; ഇന്ത്യൻ ടീമിനെ നീരജ് ചോപ്ര നയിക്കും
Sports
0 min read
7.5k

ലോക അത്ലറ്റിക്‌സ് ചാമ്പ്യൻഷിപ്പ്; ഇന്ത്യൻ ടീമിനെ നീരജ് ചോപ്ര നയിക്കും

സെപ്റ്റംബർ 1, 2025
0

ലോക അത്ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിനുള്ള 19 അംഗ ഇന്ത്യൻ ടീമിനെ ജാവലിൻ ത്രോ സൂപ്പർ താരം നീരജ് ചോപ്ര നയിക്കും. ജപ്പാനിലെ ടോക്യോവിൽ 13 മുതൽ 21 വരെയാണ് ചാമ്പ്യൻഷിപ്പ്. എം.ശ്രീശങ്കറും അബ്‌ദുള്ള അബൂബക്കറുമാണ് ടീമിലെ മലയാളികൾ. അഞ്ച് വനിതകളാണ് ടീമിൽ. രണ്ട് തവണ ലോക മെഡൽ നേടിയ നീരജിലാണ് പ്രതീക്ഷകൾ. നിലവിലെ ചാമ്പ്യനാണ് നീരജ്. ലോക അത്ലറ്റിക്‌സിൻ്റെ ചരിത്രത്തിലാദ്യമായി പുരുഷ ജാവലിനിൽ നാല് ഇന്ത്യൻ താരങ്ങളിറങ്ങും. നീരജിനെ കൂടാതെ യശ്‌വീർ

Continue Reading
വനിതകളുടെ ഏകദിന ലോകകപ്പ് ജേതാക്കൾക്കുള്ള സമ്മാനത്തുക നാലിരട്ടിയായി വർധിപ്പിച്ചു
Sports
0 min read
7.0k

വനിതകളുടെ ഏകദിന ലോകകപ്പ് ജേതാക്കൾക്കുള്ള സമ്മാനത്തുക നാലിരട്ടിയായി വർധിപ്പിച്ചു

സെപ്റ്റംബർ 1, 2025
0

വനിതകളുടെ ഏകദിന ലോകകപ്പ് ക്രിക്കറ്റ് വിജയികൾക്ക് ഇതുവരെ കിട്ടിയിരുന്ന സമ്മാനത്തുകയേക്കാൾ നാലിരട്ടിയാക്കി പ്രഖ്യാപിച്ചു. കഴിഞ്ഞ തവണ 1.32 മില്ല അമേരിക്കൻ ഡോളറാണ് (11.65 കോടി ഇന്ത്യൻ രൂപ) ജേതാക്കൾക്ക് ലഭിച്ചത്. ഇത് വർദ്ധിപ്പിച്ച് 4.48 മില്ല്യൺ അമേരിക്കൻ ഡോളർ (ഏകദേശം 39.55 കോടി ഇന്ത്യൻ രൂപ) ആക്കിയത്. ഏകദേശം നാലിരട്ടി വർധനവരുത്തിയ തുകയാണ് വരുന്ന ലോകകപ്പിലെ ജേതാക്കൾക്ക് ലഭിക്കുക. ഇന്ത്യയും ശ്രീലങ്കയും ആതിഥേയത്വം വഹിക്കുന്ന വനിതലോകകപ്പ് ഏകദിനക്രിക്കറ്റ് മൽസരങ്ങൾക്കായി ഐസിസി

Continue Reading
സൗപര്‍ണിക നദിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത് പ്രശസ്ത വന്യജീവി ഫോട്ടോഗ്രഫറായ വസുധ ചക്രവര്‍ത്തിയെ
India
1 min read
7.3k

സൗപര്‍ണിക നദിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത് പ്രശസ്ത വന്യജീവി ഫോട്ടോഗ്രഫറായ വസുധ ചക്രവര്‍ത്തിയെ

സെപ്റ്റംബർ 1, 2025
0

കൊല്ലൂരില്‍ സൗപര്‍ണിക നദിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത് പ്രശസ്ത വന്യജീവി ഫോട്ടോഗ്രഫറായ വസുധ ചക്രവര്‍ത്തിയെ. ബെംഗളൂരു സ്വദേശിനിയായ വസുധ ചക്രവര്‍ത്തി (45)യുടെ മൃതദേഹമാണ് കഴിഞ്ഞദിവസം സൗപര്‍ണിക നദിയില്‍ നിന്ന് കണ്ടെടുത്തത്. ബെംഗളൂരുവില്‍ നിന്ന് ഓഗസ്റ്റ് 27-ന് കാറില്‍ കൊല്ലൂരിലെത്തിയ വസുധയെ പിന്നീട് കാണാതാവുകയായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തിലാണ് പുഴയില്‍ വീണെന്നവിവരം ലഭിച്ചത്. ഇതിന്‍റെ അടിസ്ഥാനത്തില്‍ പുഴയില്‍ നടത്തിയ തിരച്ചിലിലാണ് കഴിഞ്ഞ ദിവസം മൃതദേഹം കണ്ടെടുത്തത്. വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫിയില്‍ തന്‍റേതായ വ്യക്തിമുദ്ര

Continue Reading
വീട്ടിൽ സൂക്ഷിച്ചിരുന്ന 102 കുപ്പി മദ്യം പിടികൂടി
Kerala
0 min read
7.4k

വീട്ടിൽ സൂക്ഷിച്ചിരുന്ന 102 കുപ്പി മദ്യം പിടികൂടി

സെപ്റ്റംബർ 1, 2025
0

ബാലരാമപുരത്ത് വീട്ടിൽ സൂക്ഷിച്ചിരുന്ന 102 കുപ്പി മദ്യം പിടികൂടി. വീട്ടിലെ രഹസ്യ അറയിലാണ് മദ്യം സൂക്ഷിച്ചിരുന്നത്. ഇടുവ സ്വദേശി ബ്രിജേഷിൻ്റെ വീട്ടിൽ നിന്നാണ് എക്സൈസ് മദ്യം പിടിച്ചത്. വീടിനു സമീപത്തെ സ്റ്റെയർകേസിന് അടിയിലായി രഹസ്യ അറ ഉണ്ടാക്കി അതിനുള്ളിൽ മദ്യം സൂക്ഷിക്കുകയായിരുന്നു. അനധികൃത മദ്യവിൽപ്പന നടത്തുന്നതായി നെയ്യാറ്റിൻകര എക്സൈസ് സംഘത്തിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് റെയ്‌ഡ് നടത്തിയത്. ഓണത്തോട് അനുബന്ധിച്ചാണ് മദ്യം സുക്ഷിച്ചതെന്ന് എക്സൈസ് അധികൃതർ പറഞ്ഞു.

Continue Reading
സർക്കാർ ആശുപത്രികളിൽ ഹൃദയശസ്ത്രക്രിയ ഉപകരണങ്ങളുടെ വിതരണം നിർത്തി വയ്ക്കുന്നു
Kerala
0 min read
7.5k

സർക്കാർ ആശുപത്രികളിൽ ഹൃദയശസ്ത്രക്രിയ ഉപകരണങ്ങളുടെ വിതരണം നിർത്തി വയ്ക്കുന്നു

സെപ്റ്റംബർ 1, 2025
0

ശസ്ത്രക്രിയ ഉപകരണങ്ങളുടെ വിതരണം നിർത്തിവയ്ക്കുന്നതായി വിതരണക്കാർ അറിയിച്ചു. സംസ്ഥാന സർക്കാരിനു കീഴിലെ 21 ആരോഗ്യ കേന്ദ്രങ്ങളെ ഇത് ബാധിക്കും. ആൻജിയോപ്ലാസ്റ്റി, ആൻജിയോഗ്രാം ശസ്ത്രക്രിയ ഉപകരണങ്ങളുടെ വിതരണമാണ് നിലച്ചത്. 158 കോടിയോളം രൂപയാണ് വിതരണക്കാർക്ക് നിലവിൽ സർക്കാർ നൽകാനുള്ളത്. ഇന്ന് മുതൽ ശസ്ത്രക്രിയ ഉപകരണങ്ങളുടെ വിതരണം നിർത്തിവയ്ക്കുന്നതായി വിതരണക്കാർ അറിയിച്ചു. മാർച്ച് 31 വരെയുള്ള കുടിശിക തീർക്കാതെ വിതരണം ചെയ്യില്ലെന്നാണ് വിതരണക്കാർ അറിയിച്ചിരിക്കുന്നത്. കുടിശിക ഓഗസ്റ്റ് 31ന് മുമ്പ് നൽകുമെന്ന് സർക്കാർ

Continue Reading
യു.എസ് ഓപൺ; അൽകാരസും ദ്യോ​കോവിച്ചും ക്വാർട്ടറിൽ
Sports
1 min read
6.9k

യു.എസ് ഓപൺ; അൽകാരസും ദ്യോ​കോവിച്ചും ക്വാർട്ടറിൽ

സെപ്റ്റംബർ 1, 2025
0

യു.എസ് ഓപണിൽ തൻ്റെ 25ാം ഗ്രാൻഡ്സ്‍ലാം കിരീടമോഹവുമായെത്തിയ സെർബിയൻ വെറ്ററൻ താരമായ നൊവാക് ​ദ്യോകോവിച് ക്വർട്ടറിലെത്തി. 34 വർഷത്തിനിടെ യു.എസ്ഓപൺ പുരുഷ സിംഗിൾസിൽ ക്വർട്ടറിലെത്തുന്ന പ്രായംകൂടിയ താരമെന്ന ബഹുമതിയും 38 കാരനുമായ ദ്യോക്കോ സ്വന്തമാക്കി.ജർമൻ താരമായ ജാൻ ലെനാർഡ്സ്ട്രഫിനെ പ്രീക്വാർട്ടറിൽ നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെടുത്തുകയായിരുന്നു. സ്കോർ 6-3, 6-3, 6-2. ലോക രണ്ടാം നമ്പർ താരവും സിൻസിനാറ്റി ഓപ്പൺ കിരീടവിജയിയുമായ സ്പാനിഷ് താരം കാർലോസ് അൽകാരസ്, ഫ്രാൻസിൻ്റെ ആർതർ റിൻഡെർനെച്ചിനെ

Continue Reading
അഫ്‌ഗാനിലെ ഭൂകമ്പം; മരണം 500 കടന്നു
World
0 min read
7.3k

അഫ്‌ഗാനിലെ ഭൂകമ്പം; മരണം 500 കടന്നു

സെപ്റ്റംബർ 1, 2025
0

അഫ്‌ഗാനിസ്ഥാനിലുണ്ടായ ഭൂചലനത്തിൽ മരണം 500 കടന്നു. നിരവധി പേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതിനാൽ മരണസംഖ്യ ഇനിയും ഉയർന്നേക്കും. മേഖലയിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. 2,000ലേറെ പേർക്ക് ഭൂചനത്തിൽ പരിക്കേറ്റെന്നും താലിബാൻ സർക്കാർ അറിയിച്ചു. അഫ്‌ഗാനിസ്ഥാൻ്റെ കിഴക്കൻ മേഖലയിലുണ്ടായ ഭൂചലനത്തിൽ റിക്ടർ സ്കെയിലിൽ 6 തീവ്രത രേഖപ്പെടുത്തിയത്. ഇന്ന് പുലർച്ചെ ഇന്ത്യൻ സമയം 12.45 ഓടെയാണ് ഭൂചലനമുണ്ടായത്. അഫ്ഗാനിസ്താൻ്റെ തെക്കുകിഴക്കൻ ഭാഗത്ത് 160 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനത്തിൻ്റെ പ്രഭവകേന്ദ്രം.

Continue Reading
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരായ കേസിൽ പരാതിക്കാരുടെ മൊഴിയെടുത്ത് അന്വേഷണ സംഘം
Kerala
0 min read
6.9k

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരായ കേസിൽ പരാതിക്കാരുടെ മൊഴിയെടുത്ത് അന്വേഷണ സംഘം

സെപ്റ്റംബർ 1, 2025
0

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരായ കേസിൽ പരാതിക്കാരുടെ മൊഴിയെടുപ്പ് ആരംഭിച്ച് അന്വേഷണ സംഘം. പരാതിക്കാരിൽ ഒരാളായ അഡ്വ. ഷിന്റോയുടെ മൊഴിയാണ് ക്രൈംബ്രാഞ്ച് രേഖപ്പെടുത്തുന്നത്. ആറു പരാതികളാണ് രാഹുൽ മാങ്കുട്ടത്തിലിനെതിരെ ലഭിച്ചിരിക്കുന്നത്. രാഹുലിനെ തിരായ വെളിപ്പെടുത്തലുകളുടേയും ആരോപണങ്ങളുടേയും പശ്ചാത്തലത്തിൽ വിവിധ സ്റ്റേഷനുകളിൽ എത്തിയ പരാതികളിലാണ് അന്വേഷണം നടക്കുന്നത്. അതേസമയം, ലൈംഗിക ആരോപണ കേസുകളിൽ യുവതികൾ നേരിട്ട് പരാതി നൽകാത്തതിനാൽ ശബ്ദരേഖകളുടെ ആധികാരികത പരിശോധിച്ച് അവരെ സമീപിച്ച് മൊഴിയെടുക്കാനും തീരുമാനമുണ്ട്.

Continue Reading
ബാംഗ്ലൂർ കേരളം സമാജം മാഗഡി റോഡ് സോൺ ഓണാഘോഷം ‘ഓണോത്സവ് 2025’ നവംബർ 9ന്; എൻ.എ.ഹാരിസ് എംഎൽഎ ഉദ്‌ഘാടനം ചെയ്യും
Association News
1 min read
7.5k

ബാംഗ്ലൂർ കേരളം സമാജം മാഗഡി റോഡ് സോൺ ഓണാഘോഷം ‘ഓണോത്സവ് 2025’ നവംബർ 9ന്; എൻ.എ.ഹാരിസ് എംഎൽഎ ഉദ്‌ഘാടനം ചെയ്യും

സെപ്റ്റംബർ 1, 2025
0

ബാംഗ്ലൂർ കേരളം സമാജം മാഗഡി റോഡ് സോണിൻ്റെ ഈ വർഷത്തെ ഓണാഘോഷം ‘ഓണോത്സവ് 2025’ നവംബർ 9ന് വിപുലമായ പരിപാടികളോടെ ആഘോഷിക്കും. മാഗഡി റോഡ് സീഗെഹള്ളിയിലുള്ള എസ്.ജി.മാര്യേജ് ഹാളിൽ വച്ച് നടക്കുന്ന ഓണാഘോഷം എൻ.എ.ഹാരിസ് എംഎൽഎ ഉദ്‌ഘാടനം ചെയ്യും. ഉച്ചക്ക് 2 മണിക്ക് നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തിൽ യെശ്വന്തപുരം എം എൽ എ സോമശേഖർ, കവി മുരുകൻ കാട്ടാക്കട, സിനിമാ താരം സരയു എന്നിവർ മുഖ്യാതിഥികൾ ആയിരിക്കും. സമാജം കുടുംബാംഗങ്ങളുടെ

Continue Reading
ഭാര്യാമാതാവിന്‍റെ മരണശേഷം കണ്ണുകൾ ദാനം ചെയ്യണമെന്ന അവസാന ആ​ഗ്രഹം സാധിച്ചു കൊടുത്ത് നടൻ ചിരഞ്ജീവി
India
0 min read
7.2k

ഭാര്യാമാതാവിന്‍റെ മരണശേഷം കണ്ണുകൾ ദാനം ചെയ്യണമെന്ന അവസാന ആ​ഗ്രഹം സാധിച്ചു കൊടുത്ത് നടൻ ചിരഞ്ജീവി

സെപ്റ്റംബർ 1, 2025
0

തെലുങ്ക് നടൻ അല്ലു രാമലിം​ഗയ്യയുടെ ഭാര്യ അല്ലു കനകരത്നം രണ്ടു ദിവസം മുൻപാണ് അന്തരിച്ചത്. കനകരത്നം നടന്മാരായ അല്ലു അർജുന്റെയും രാംചരൺ തേജയുടേയും തേജയുടേയും മുത്തശ്ശിയാണ്. തന്‍റെ കണ്ണുകൾ മരണശേഷം ദാനംചെയ്യണമെന്നായിരുന്നു കനകര്തനത്തിന്‍റെ ആ​ഗ്രഹം. ഇത് നിറവേറ്റിയിരിക്കുകയാണ് അവരുടെ മകളുടെ ഭർത്താവും നടനുമായ ചിരഞ്ജീവി. കനകരത്നത്തിൻ്റെ മരണശേഷം ഒരു ചടങ്ങിൽ സംസാരിക്കവേ ചിരഞ്ജീവി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. കണ്ണുകൾ ദാനം ചെയ്യാനുള്ള തന്‍റെ ഭാര്യാമാതാവ് ആഗ്രഹം പ്രകടിപ്പിച്ചിരുന്നതായി ചിരഞ്ജീവി സൂചിപ്പിച്ചു.

Continue Reading