യു.എസ് ഓപണിൽ തൻ്റെ 25ാം ഗ്രാൻഡ്സ്‍ലാം കിരീടമോഹവുമായെത്തിയ സെർബിയൻ വെറ്ററൻ താരമായ നൊവാക് ​ദ്യോകോവിച് ക്വർട്ടറിലെത്തി. 34 വർഷത്തിനിടെ യു.എസ്ഓപൺ പുരുഷ സിംഗിൾസിൽ ക്വർട്ടറിലെത്തുന്ന പ്രായംകൂടിയ താരമെന്ന ബഹുമതിയും 38 കാരനുമായ ദ്യോക്കോ സ്വന്തമാക്കി.
ജർമൻ താരമായ ജാൻ ലെനാർഡ്സ്ട്രഫിനെ പ്രീക്വാർട്ടറിൽ നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെടുത്തുകയായിരുന്നു. സ്കോർ 6-3, 6-3, 6-2.

ലോക രണ്ടാം നമ്പർ താരവും സിൻസിനാറ്റി ഓപ്പൺ കിരീടവിജയിയുമായ സ്പാനിഷ് താരം കാർലോസ് അൽകാരസ്, ഫ്രാൻസിൻ്റെ ആർതർ റിൻഡെർനെച്ചിനെ (7-3),(6-3),(6-4) സ്കോറിന് പരാജയപ്പെടുത്തി ക്വാർട്ടറിൽ പ്രവേശിച്ചു.

Related Posts