ദുബായ് ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഞായറാഴ്‌ച നടക്കുന്ന ഫൈനലിൽ മുൻ ജേതാക്കളായ ഇന്ത്യയും ന്യൂസിലൻഡും ഏറ്റുമുട്ടും. ടൂർണമെൻ്റിൽ തോൽവിയറിയാതെയാണ് രോഹിത് ശർമയുടെയും സംഘത്തിൻ്റെയും വരവ്. മിച്ചൽ സാൻ്റ്നർ നയിക്കുന്ന കിവീസ് ഗ്രൂപ്റൗണ്ടിൽ ഇന്ത്യയോട് ഒരു കളി തോറ്റു. യഥാക്രമം ഇരുകൂട്ടരും ആസ്ട്രേലിയയെയും ദക്ഷിണാഫ്രിക്കയെയുമാണ് സെമി ഫൈനലിൽ മടക്കിയത്.
ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ 25 വർഷത്തെ ഇടവേളക്കു ശേഷം വീണ്ടും ഇന്ത്യയുടെ എതിരാളികളായിരിക്കുകയാണ് ന്യൂസിലൻഡ്. വൈറ്റ്-ബാൾ ക്രിക്കറ്റിലെ മേജർ ടൂർണമെൻ്റിൻ്റെ ഫൈനലിൽ 2000ത്തിനു ശേഷം ഇതാദ്യമായാണ് കിവീസിനെ മെൻ ഇൻ ബ്ലൂ നേരിടുന്നത്. രണ്ട് തവണയാണ് ഐ.സി.സി ടൂർണമെൻ്റുകളിൽ ഇന്ത്യ -ന്യൂസിലൻഡ് കലാശ പോരാട്ടം നടന്നത്. രണ്ടിലും ജയം കിവീസിനൊപ്പമായിരുന്നു.

Related Posts