സംസ്ഥാനത്ത് വേനൽക്കാലത്ത് ലോഡ് ഷെഡിംഗ് ഏർപ്പെടുത്തേണ്ടി വരില്ലെന്നും വൈദ്യുതിയുടെ ഉപയോഗം ഉയരുന്നത് നേരിടുന്നതിനുള്ള പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ടെന്നും വൈദ്യുതി മന്ത്രി കെ.കൃഷ്‌ണൻകുട്ടി പറഞ്ഞു. 6 കോടിയുടെ വൈദ്യുതിയാണ് പള്ളിവാസൽ പദ്ധതിയുടെ പരീക്ഷണ ഘട്ടത്തിൽ തന്നെ ഉല്പാദിപ്പിച്ചത്.

തൊട്ടിയാർ ജല വൈദ്യുതി പദ്ധതിക്ക് 40 മെഗാവാട്ട് ശേഷിയുണ്ട്. മറ്റു സംസ്ഥാനങ്ങളിൽ നിന്നും കൈമാറ്റ കരാർ പ്രകാരം വൻതോതിൽ വൈദ്യുതി ലഭ്യമാക്കാനും തീരുമാനമായിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. എന്നാൽ ജനങ്ങൾ വൈദ്യുതിയുടെ അമിത ഉപയോഗം നിയന്ത്രിക്കാൻ തയാറാകണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

Related Posts