മലപ്പുറം കോഡൂരിൽ ബസ് ജീവനക്കാരുടെ മർദനമേറ്റ ഓട്ടോ ഡ്രൈവര്‍ മരിച്ചു. മാണൂർ സ്വദേശി അബ്ദുൾ ലത്തീഫാണ് മരിച്ചത്. ബസ് സ്റ്റോപ്പില്‍ നിന്ന് ആളെ കയറ്റിയെന്ന് ആരോപിച്ചായിരുന്നു ആക്രമണം. മര്‍ദനമേറ്റശേഷം ആശുപത്രിയില്‍ എത്തിച്ചപ്പോഴായിരുന്നു ലത്തീഫ് കുഴഞ്ഞുവീണ് മരിച്ചത്. തിരൂർ – മഞ്ചേരി റൂട്ടിലോടുന്ന പിടിബി ബസ് ജീവനക്കാർ മർദിച്ചെന്നാണ് ആരോപണം. മരണകാരണം മർദനം തന്നെയാണോ എന്ന കാര്യത്തിൽ ഇതുവരെയും വ്യക്തത വന്നിട്ടില്ല. നിലവിൽ മോർച്ചറിയിലാണ് മൃതദേഹമുള്ളത്.

Related Posts