തുടർച്ചയായ മൂന്നാം ദിവസവും സ്വർണ്ണവിലയിൽ ഇടിവ്. ഇന്ന് പവന് 400 രൂപ കുറഞ്ഞ് 73,280 രൂപയും ഗ്രാമിന് 50 രൂപ കുറഞ്ഞ് 9,160 രൂപയുമായി. കഴിഞ്ഞ മൂന്ന് ദിവസം കൊണ്ട് സ്വർണ്ണവിലയിൽ 1,760 രൂപയുടെ ഇടിവാണ് സംഭവിച്ചത്. സ്വർണ്ണം വാങ്ങാനായി കാത്തിരുന്നവർക്ക് ഇത് ആശ്വാസമായിരിക്കുകയാണ്. ഇന്നലെ പവന് 360 രൂപ കുറഞ്ഞ് 73,680 രൂപയായിരുന്നു. രാജ്യാന്തര വിപണിയിൽ സ്വർണ്ണവില കുറയുന്നതാണ് കേരളത്തിലും വില ഇടിയാൻ കാരണമായത്.

സ്വതന്ത്ര വ്യാപാരക്കരാറിൽ ഇന്ത്യയും യുകെയും ഒപ്പുവച്ചത് വരും ദിനങ്ങളിൽ സ്വർണ്ണവിലയെ ബാധിക്കുമോയെന്ന് ഉറ്റുനോക്കുകയാണ് നിക്ഷേപകർ. ഫിലിപ്പിൻസ്, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളുമായി അമേരിക്ക സ്വതന്ത്ര വ്യാപാര കരാർ ഒപ്പുവച്ചതോടെ തീരുവ യുദ്ധ ഭീഷണി ഒഴിയുന്നുവെന്ന വിലയിരുത്തലാണ് സ്വർണ്ണവില ഇടിയാനിടയാക്കിയത്.

Related Posts