2025 വനിതാ ചെസ് ലോകകപ്പ് ഫൈനലിൽ ചരിത്രത്തിൽ ആദ്യമായി ഓൾ ഇന്ത്യ ഫൈനൽ. ഇന്ത്യയുടെ കൗമാര വിസ്‌മയും ദിവ്യ ദേശഖും ഗ്രാൻഡ്മാസ്റ്റർ കൊനേരു ഹംപിയും ചെസ് ലോകകപ്പ് ട്രോഫിക്കായി ഇന്നു മുതൽ കൊമ്പുകോർക്കും. വനിതാ ചെസ് ലോകകപ്പിൻ്റെ ഫൈനലിൽ ചരിത്രത്തിൽ ആദ്യമായാണ് ഒരു ഇന്ത്യൻ താരം എത്തുന്നത്.

സെമിയിൽ ജയം ആദ്യം സ്വന്തമാക്കിയ 19കാരിയായ ദിവ്യ ദേശ്മുഖിന് ഈ ചരിത്രം സ്വന്തം. പിന്നാലെ ടൈബ്രേക്കറിലൂടെ സെമി ജയിച്ച് കൊനേരു ഹംപിയും എത്തിയതോടെ ഫൈനൽ പൂർണമായി ഇന്ത്യയുടെ കൈക്കുള്ളിൽ.

2024 പുരുഷ-വനിതാ ചെസ് ഒളിമ്പ്യാഡ് സ്വർണം, 2024 പുരുഷ ലോക ചെസ് ചാമ്പ്യൻഷി പ്പിൽ ഡി. ഗുകേഷ് ജേതാവായത്, 2023 പുരുഷ ചെസ് ലോകകപ്പിൽ ആർ. പ്രഗ്നാനന്ദ ഫൈനലിൽ പ്രവേശിച്ചതും ടാറ്റ സ്റ്റീൽ ജയിച്ചതുമെല്ലാമായി കരുനീക്കത്തിൽ ഇന്ത്യ ലോകത്തിൻ്റെ നെറുകയിലാണ്.

Related Posts