ഇന്ത്യ-ദക്ഷിണാഫ്രിക്ക നാലാം ട്വന്റി20 ഇന്ന് ലക്നൗവിൽ. ദക്ഷിണാഫ്രിക്കക്കെതിരായ ട്വൻറി20 പരമ്പരയിലെ നാലാം മത്സരത്തിൽ ഇന്ത്യ ജയം ആവർത്തിച്ചാൽ പരമ്പര സ്വന്തമാക്കാം. നിലവിൽ 2-1ന് മുന്നിലാണിപ്പോൾ ഇന്ത്യ.
ക്യാപ്റ്റൻ സുര്യകുമാർ യാദവമടക്കമുള്ള ബാറ്റർമാർ വലിയ സ്കോർ കണ്ടെത്തുന്നതിൽ തുടർച്ചയായി പരാജയപ്പെടുന്നത് ഇന്ത്യക്ക് തലവേദനയാണ്. ഉപനായകനായ ശുഭ്മൻ ഗില്ലിൻ്റെ സ്ഥിതിയും സൂര്യക്ക് സമാനമാണ്. അസുഖ ബാധിതനായ ഓൾ റൗണ്ടർ അക്ഷർ പട്ടേലിനെ മാറ്റി ഷഹ്ബാസ് അഹ്മദിനെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.