ഐപിഎൽ ഉദ്ഘാടനമത്സരം ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടത്തും. ബിസിസിഐയുമായി ഈ വിഷയത്തിൽ ചർച്ച നടത്തിയെന്നും മത്സരം നടത്താൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഇത് സംബന്ധിച്ച കൂടിയാലോചനകൾ തുടങ്ങിയെന്നും കർണാടക സംസ്ഥാന ക്രിക്കറ്റ് അസോസിയേഷൻ(കെഎസ്‌സിഎ) പ്രസിഡണ്ട് വെങ്കിടേഷ് പ്രസാദ് അറിയിച്ചു. 2026 മാർച്ച് 26 മുതൽ മേയ് 31 വരെയാണ് ഐപിഎൽ മത്സരങ്ങൾ. നിലവിലെ ചാമ്പ്യന്മാരുടെ ഹോംഗ്രൗണ്ടിലാണ് സാധാരണ ഉദ്ഘാടന മത്സരം നടത്താറുള്ളത്. നിലവിലെ ചാമ്പ്യന്മാരായ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിൻ്റെ ഹോം ഗ്രൗണ്ട് ആയതിനാൽ ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഉദ്ഘാടനമത്സരം നടത്താനുള്ള സാധ്യതയേറെയാണ്.

ആൾക്കൂട്ടദുരന്തത്തിൽ 11 പേർ മരിച്ചതിനുശേഷം ചിന്നസ്വാമി സ്റ്റേഡിയത്തിൽ ക്രിക്കറ്റ് മത്സരങ്ങൾ നടത്തിയിട്ടില്ല. സുരക്ഷ ഉറപ്പാക്കി മത്സരങ്ങൾ നടത്താൻ കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭാ യോഗം അനുമതി നൽകിയിരുന്നു.

Related Posts