ഓൺസ്റ്റേജ് ജാലഹള്ളിയുടെ ആഭിമുഖ്യത്തിൽ ഡിസംബർ 21ന് കരോൾദിന ആഘോഷം സംഘടിപ്പിക്കും. ഷെട്ടിഹള്ളി ആൽമരത്തിൻ്റെ അടുത്തായി സ്ഥിതി ചെയ്യുന്ന ലാസ്യ നൃത്തഭവനിൽ ഉച്ചയ്ക്ക് 2.45ന് ആണ് കരോൾദിനാഘോഷം.

ദാസറഹള്ളി സെൻ്റ് ജോസഫ് & ക്ലാരെറ്റ് ചർച്ച് പുരോഹിതൻ ഫാദർ ഷിബു ജോസഫ് മുഖ്യാതിഥി ആവും. ബി.ജി.എസ്.കോളേജ് പ്രിൻസിപ്പാൾ ഡോ.സുധീപിൻ്റെ മോട്ടിവേഷൻ ക്ലാസ്സ്‌ ഉണ്ടായിരിക്കും. മാനസിക വിഷമങ്ങളെ അതിജീവിക്കുന്ന മാനസിക ആരോഗ്യ ഉന്മേഷത്തിന് സഹായിക്കുന്ന ക്ലാസ്സ്‌ ആണ്. തുടർന്ന് ‘ബേക്ക് എ കേക്ക്’ മത്സരം, ക്രിസ്തീയ ഗാനാലാപനം എന്നിവ ഉണ്ടായിരിക്കും.

തിരഞ്ഞെടുക്കുന്ന വിജയിക്ക് “ജനക്സ് യൂട്ടീലിറ്റി മാനേജ്മെന്റ്” നൽകുന്ന ഒരു ഗ്രഹോപകരണം സമ്മാനമായി ലഭിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 8714966136.

Related Posts