ക​ടു​വ ഭീ​ഷ​ണി​യെ തു​ട​ർ​ന്ന് വ​യ​നാ​ട് ജി​ല്ല​യി​ലെ പ​ന​മ​രം, ക​ണി​യാ​മ്പ​റ്റ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ സ്കൂ​ളു​ക​ൾ​ക്ക് ജി​ല്ലാ ക​ള​ക്ട​ർ അ​വ​ധി പ്ര​ഖ്യാ​പി​ച്ചു. ക​ണി​യാ​മ്പ​റ്റ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ 5, 6, 7, 18, 19, 20, 21 വാ​ർ​ഡു​ക​ളിലും പ​ന​മ​രം പ​ഞ്ചാ​യ​ത്തി​ലെ 6, 7, 8, 9, 14, 15 വാ​ർ​ഡു​ക​ളി​ലു​മാ​ണ് അ​വ​ധി പ്ര​ഖ്യാ​പി​ച്ച​ത്.

ഈ ​വാ​ർ​ഡു​ക​ളി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ൽ ന​ട​ത്താ​ൻ നി​ശ്ച​യി​ച്ച എ​ല്ലാ പ​രീ​ക്ഷ​ക​ളും മാ​റ്റി​വെ​ക്കാ​നും ഉ​ത്ത​ര​വി​ലുണ്ട്. ഈ ​വാ​ർ​ഡു​ക​ളി​ൽ ഇന്നലെയും അ​വ​ധി പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. മ​ദ്ര​സ​ക​ളും അ​ങ്ക​ണ​വാ​ടി​ക​ളും ഉ​ൾ​പ്പെ​ടെ​യു​ള്ള എ​ല്ലാ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും അ​വ​ധി ബാ​ധ​ക​മാ​ണ്.

എന്നാൽ വ​നം​വ​കു​പ്പ് ജ​ന​വാ​സ മേ​ഖ​ല​യി​ൽ ഇ​റ​ങ്ങി​യ ക​ടു​വ​യെ കാ​ടു​ക​യ​റ്റാ​നു​ള്ള ശ്ര​മം തു​ട​രു​ക​യാ​ണ്. ക​ടു​വ ഉ​ള്ള​ത് ചീ​ക്ക​ല്ലൂ​ർ വ​യ​ലി​ലെ തു​രു​ത്തി​ലാ​ണ്. 5 വ​യ​സ് പ്രായമായ ആ​ൺ ക​ടു​വ​യാ​ണി​തെ​ന്ന് വ​നം​വ​കു​പ്പ് അ​റി​യി​ച്ചിട്ടുണ്ട്.

Related Posts