ശബരിമല സ്വർണക്കൊള്ള കേസിൽ പ്രത്യേക അന്വേഷണ സംഘം നടൻ ജയറാമിനെ ചോദ്യം ചെയ്തു. സ്വർണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയെ പരിചയമുണ്ടെന്ന് ജയറാം നേരത്തെ വെളിപ്പെടുത്തിയിരുന്നു. ജയറാമിന്റെ ചെന്നൈയിലെ വീട്ടിൽ വച്ചായിരുന്നു ചോദ്യം ചെയ്യൽ. സാമ്പത്തിക ഇടപാടിനെകുറിച്ചോ തട്ടിപ്പിനെകുറിച്ചോ അറിവില്ലെന്നും ജയറാം വ്യക്തമാക്കി.
ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള ബന്ധം ആരംഭിക്കുന്നത് ശബരിമലയിൽ വച്ചാണെന്നും നിരവധി തവണ ഇയാൾ പൂജകൾക്കായി വീട്ടിൽ എത്തിയിട്ടുണ്ടെന്നും ജയറാം മൊഴി നൽകി. കട്ടിളപാളി സ്മാർട്ട് ക്രിയേഷനിൽ പൂജിച്ചപ്പോഴും പോറ്റി ക്ഷണിച്ചതനുസരിച്ച് പങ്കെടുത്തിരുന്നതായി ജയറാം മൊഴി നൽകിയിട്ടുണ്ട്.