ഷാർജയിൽ മരിച്ച കൊല്ലം സ്വദേശി വിപഞ്ചികയുടെ മകളുടെ മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. സംസ്‌കാര ചടങ്ങുകള്‍ക്ക് തൊട്ടുമുമ്പാണ് കോണ്‍സുലേറ്റ് അധികൃതര്‍ മൃതദേഹം മാറ്റിയത്. ഇന്ത്യന്‍ കോണ്‍സുലേറ്റ് വിഷയത്തില്‍ ഇടപെട്ടതോടെയാണിത്. നിധീഷിന്‍റെ ആവശ്യം മൃതദേഹം വിദേശത്ത് സംസ്‌കരിക്കണമെന്നാണ്. വിപഞ്ചികയുടെ അമ്മ ഷൈലജ ഇതിനെ എതിര്‍ത്ത് രംഗത്ത് വന്നിരുന്നു. നാട്ടില്‍ തന്നെ കുഞ്ഞിന്‍റെ മൃതദേഹം സംസ്‌കരിക്കണമെന്നാണ് വിപഞ്ചികയുടെ കുടുംബം ആവശ്യപ്പെടുന്നത്.

നിധീഷിന്‍റെയോ വിപഞ്ചികയുടെയോ നാട്ടിലെ വീട്ടിൽ കുഞ്ഞിൻ്റെ മൃതദേഹം സംസ്ക‌രിക്കണം. ഈ വിഷയത്തിൽ കോൺസുലേറ്റ് ഇടപെടണമെന്നും ഷൈലജ ആവശ്യപ്പെട്ടിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ നിധീഷിനെ ചർച്ചയ്ക്ക് വിളിപ്പിച്ചിരിക്കുകയാണ് കോൺസുലേറ്റ്. മൃതദേഹം വിദേശത്തല്ല. നാട്ടിൽ സംസ്ക്‌കരിക്കണം. രണ്ടുപേരുടെയും മൃതദേഹം നാട്ടിലെത്തിക്കണം. ജനിച്ച മണ്ണിൽ അവരെ സംസ്‌കരിക്കണം. നിധീഷിന്‍റെ വീട്ടിലോ അല്ലെങ്കിൽ തൻ്റെ വീട്ടിലോ സംസ്‌കരിക്കണം. ഇവിടെ സംസ്കരിക്കണമെന്ന് നിധീഷ് വാശിപിടിക്കുന്നത് എന്തിനാണെന്ന് മനസിലാകുന്നില്ലെന്നും ഷൈലജ പറഞ്ഞു.

ഷാർജയിൽ ദുരൂഹ സാഹചര്യത്തിൽ വിപഞ്ചികയും മകളും മരിച്ച സംഭവത്തിൽ ഭർത്താവിനും വീട്ടുകാർക്കുമെതിരെ കുണ്ടറ പൊലീസ് കേസെടുത്തിരുന്നു. വിപഞ്ചികയുടെ മാതാവ് ഷൈലജയുടെ പരാതിയിൽ ആത്മഹത്യ പ്രേരണ, സ്ത്രീധന പീഡനം തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസ്. ഭർത്താവ് നിതീഷ്. ഇയാളുടെ സഹോദരി നീതു പിതാവ് മോഹനൻ എന്നിവരെയാണ് പ്രതി ചേർത്തിരിക്കുന്നത്. വിപഞ്ചികയേയും മകളേയും കഴിഞ്ഞ ചൊവ്വാഴ്ചയാണ് താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്.

Related Posts