യുക്രെയ്‌നിൽ തണുപ്പ് അതിരൂക്ഷമായതിനാൽ ഒരാഴ്ച വെടിനിർത്തൽ നടപ്പാക്കാൻ റഷ്യൻ പ്രസിഡന്‍റ് വ്ലാഡിമിർ പുടിൻ സമ്മതിച്ചതായി അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. അതിശൈത്യം കണക്കിലെടുത്ത് യുക്രെയ്‌നിൽ ഒരാഴ്ച ആക്രമണം നടത്തരുതെന്ന് ട്രംപ് പുടിനോട് വ്യക്തിപരമായി ആവശ്യപ്പെട്ടെന്നും അദ്ദേഹം ആ നിർദേശം അംഗീകരിച്ചതായും ട്രംപ് വ്യക്തമാക്കി.
രാജ്യം അതിശൈത്യത്തിൽ വലയുന്നതിനാൽ ആക്രമണം തുടർന്നാൽ ജനങ്ങൾ കൂടുതൽ ദുരിതത്തിലാകുമെന്നും ട്രംപ് വ്യക്താമാക്കി. റിപ്പോർട്ടുകൾ പ്രകാരം, യുക്രെയ്‌നിൽ താപനില മൈനസ് 27 ഡിഗ്രി സെൽഷ്യസ് വരെ താഴ്ന്ന നിലയിലാണ്. ഫെബ്രുവരിയിൽ താപനിലയിൽ വലിയ ഇടിവുണ്ടാകുമെന്ന് സ്റ്റേറ്റ് എമർജൻസി സർവീസ് മുന്നറിയിപ്പ് നൽകി