നഗരത്തിലെ ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടുന്ന ബെംഗളൂരു നിവാസികളുടെയാത്ര എളുപ്പമാക്കാൻ ‘നമ്മ യാത്രി’ മൊബൈൽ ആപ്ലിക്കേഷനിൽ പുതിയസംവിധാനം. നമ്മ ട്രാൻസിറ്റ് പ്രവർത്തിക്കുന്നത്, ഇ-കൊമേഴ്സ് രംഗത്തെ സേവനദാതാക്കളായ ബെക്ക് എൻ പ്രോട്ടക്കോൾ, ഒഎൻഡിസി എന്നിവരുടെ സഹകരണത്തോടെയാണ്. ടാക്സി, മെട്രോ റെയിൽ, ഓട്ടോ തുടങ്ങി പല ഗതാഗതമാർഗങ്ങൾ ഒന്നിപ്പിക്കുന്ന നമ്മ ട്രാൻസിറ്റ് ഫീച്ചറാണ് ആപ്പിൽ ഒരുക്കുന്നത്.
ഒരിടത്തു നിന്ന് മറ്റൊരിടത്തേക്ക് നഗരത്തിൽ പോകുന്നതിന് ഏറ്റവും എളുപ്പമുള്ള മാർഗം നമ്മ ട്രാൻസിറ്റ് മുഖേന അറിയാൻ സാധിക്കും. കുറഞ്ഞനിരക്കിലും വേഗത്തിമുള്ള യാത്ര തിരഞ്ഞെടുക്കാൻ ഇതുമൂലം സാധിക്കും. ഓട്ടോമാത്രം തിരഞ്ഞെടുത്താൽ ചില സ്ഥലങ്ങളിലേക്കുപോകുന്നതിന് വേഗത്തിൽ എത്താൻസാധിക്കില്ല. അപ്പോൾ നിശ്ചിതദൂരം ഓട്ടോയിൽ യാത്രചെയ്യുകയും മെട്രോ സർവീസ് തുടർയാത്രയ്ക്ക് ഉപയോഗിക്കുകയും ചെയ്യാം. കുറച്ചുദൂരം നടക്കുന്നതും വേഗത്തിലെത്താൻ സാഹിയിക്കും.
ഒരോ സമയത്തും ഇത്തരത്തിൽ ഏറ്റവും സുഗമമായ യാത്രയ്ക്ക് പല യാത്രാമാർഗങ്ങൾ ഒന്നിപ്പിച്ചുകൊണ്ടുള്ള നിർദേശം നമ്മ ട്രാൻസിറ്റ് മുഖേന ലഭിക്കും. ഓട്ടോയിൽ യാത്രചെയ്യുമ്പോൾ തുടർയാത്രയ്ക്കുള്ള മെട്രോ തീവണ്ടി എപ്പോൾ എത്തും, ഏതുപ്ലാറ്റ് ഫോമിൽ എത്തും, ഏത് ഗേറ്റുവഴി വേഗത്തിൽ സ്റ്റേഷനിൽ കടക്കാം തുടങ്ങിയ വിവരങ്ങളും യഥാസമയം ലഭിക്കും.
നമ്മ ട്രാൻസിറ്റ് ബെംഗളൂരു സൗത്ത് എംപി തേജസ്വി സൂര്യ സംവിധാനം ഉദ്ഘാടനം ചെയ്തു. നിലവിൽ കുറച്ച് ഉപയോക്താക്കൾക്കുമാത്രമാണ് ഇത് ലഭ്യമാക്കുന്നത്. ബെക്ക് എൻ പ്രോട്ടക്കോൾ സഹസ്ഥാപകൻ സുജിത്ത്നായർ, ഒഎൻഡിസി സീനിയർ വൈസ് പ്രസിഡൻ്റ് നിതിൻ നായർ, ഇന്ത്യൻ അർബൻ ഡേറ്റ എക്സ്ചേഞ്ച് പ്രതിനിധിയും രഘു കൃഷ്ണപുരം തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. നമ്മ യാത്രിയുടെ എല്ലാ ഉപയോക്താക്കൾക്കും അധികം വൈകാതെ നമ്മ ട്രാൻസിറ്റ് സൗകര്യം ലഭിക്കുമെന്ന് സ്ഥാപകരായ ഷാൻ, മഗിഴൻ എന്നിവർ അറിയിയിച്ചു.