ഇന്ന് രാവിലെ 8 മണിയോടെ ആലപ്പുഴ മാരാരിക്കുളത്ത് റെയിൽവേ ട്രാക്കിലേക്ക് മരം വീണു. വിവിധ സ്റ്റേഷനുകളിൽ കോഴിക്കോട് ജനശതാബ്ദി ഉൾപ്പടയുള്ള ട്രെയിനുകൾ പിടിച്ചിട്ടിരിക്കുകയാണ്. ട്രെയിൻ ​ഗതാ​ഗതം ഒന്നര മണിക്കൂറോളമായി തടസ്സപ്പെട്ടിരിക്കുന്നു. ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ 8.30 നാണ് കോഴിക്കോട് ജനശതാബ്ദി എത്തിയത്. ഇത് ഒന്നര മണിക്കൂറായി പിടിച്ചിട്ടിരിക്കുകയാണ്. ആലപ്പുഴ വഴിയുള്ള എല്ലാ ട്രെയിനുകളും വൈകിയാണ് ഓടുക. ആലപ്പുഴ ജില്ലയിൽ നിലവിൽ ശക്തമായ മഴയും കാറ്റും തുടരുകയാണ്. യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. വിവിധ ഭാ​ഗങ്ങളിലായി ജില്ലയിൽ മഴക്കെടുതികളും റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്.

Related Posts