മൈസൂരു നാഗർഹോളെ വന്യജീവിസങ്കേതത്തിലെ ഗ്രാമത്തിൽ കടുവയെ ചത്തനിലയിൽ കണ്ടെത്തി. എച്ച്.ഡി.കോട്ടെ താലൂക്കിലെ അഗസനഹുണ്ടി ഗ്രാമത്തിൽ വെള്ളിയാഴ്ച ഉച്ചയോടെയാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് രണ്ടുദിവസത്തെ പഴക്കമുണ്ട്.

ഏകദേശം രണ്ടരവയസ്സുള്ള ആൺകടുവയുടെ മൃതദേഹമാണ് കണ്ടെത്തിയത്. വന്യമൃഗങ്ങളെ പിടിക്കാൻ ഗ്രാമവാസികൾ ഒരുക്കിയ കെണിയിലകപ്പെട്ടാണ് കടുവ ചത്തത്. നടപടിക്രമങ്ങൾക്കുശേഷം മൃതദേഹം സംസ്തരിച്ചു.

Related Posts