മൈസൂരു കാർമൽ കാത്തലിക് അസോസിയേഷനും മൈസൂരു ചെസ് അസോസിയേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന സിസിഎ പാസോ ഓപ്പൺ ഇന്റർ സ്കൂൾ ചെസ് ടൂർണമെന്റ് സെപ്റ്റംബർ 6ന് നടക്കും. ഹിൽവാലയിലെ സെന്റ് ജോസഫ്സ് സെൻട്രൽ സ്കൂൾ ഓഡിറ്റോറിയത്തിലാണ് മത്സരം.
ഒന്നാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്കായി മൂന്ന് വിഭാഗങ്ങളിലായാണ് മത്സരം സംഘടിപ്പിക്കുന്നത്. വിവിധ സ്കൂളുകളിൽ നിന്നുള്ള വിദ്യാർഥികൾക്ക് പങ്കെടുക്കാം. മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന 50 പേർക്ക് സമ്മാനങ്ങൾ നൽകും.
പങ്കെടുക്കാൻ താൽപര്യമുള്ള വിദ്യാർഥികൾ സെപ്റ്റംബർ ഒന്നിന് മുമ്പായി രജിസ്റ്റർ ചെയ്യണം.
ബന്ധപ്പെടാൻ: 9449263792, 9840547447