കർണാടകയിലെ ഉന്നത പോലീസ് ഉദ്യോഗസ്ഥൻ കെ. രാമചന്ദ്ര റാവുവിൻ്റെ അശ്ലീല ദൃശ്യ വിവാദത്തിൽ നടപടിയുമായി സർക്കാർ. സിവിൽ റൈറ്റ്സ് എൻഫോഴ്സ്മെന്റ്റിൻ്റെ ചുമതല വഹിക്കുന്ന ഡിജിപി കെ. രാമചന്ദ്ര റാവുവിനെ സർക്കാർ സസ്പെൻഡ് ചെയ്തു. ഓഫീസ് സമയത്ത് ക്യാബിനിലെത്തിയ സഹപ്രവർത്തകയെ കെട്ടിപ്പിടിക്കുന്നതിൻ്റെയും ചുംബിക്കുന്നതിൻ്റെയും ഒളിക്യാമറ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു.
സംഭവം വിവാദമായതോടെ അന്വേഷണം ആരംഭിച്ച സിദ്ധരാമയ്യ സർക്കാർ, രാമചന്ദ്രറാവുവിനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്യുകയായിരുന്നു. വിരമിക്കാൻ 4 മാസം മാത്രം ബാക്കി നിൽക്കെയാണ് കെ.രാമചന്ദ്രറാവുവിനെതിരെ നടപടി എടുത്തത്.