വി​ജ​യ് ചി​ത്രമായ ജ​ന​നാ​യ​ക​ന്‍റെ സെ​ൻ​സ​ർ ബോ​ർ​ഡ് അ​നു​മ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സ് ഇ​ന്ന് മ​ദ്രാ​സ് ഹൈ​ക്കോ​ട​തി പ​രി​ഗ​ണി​ക്കും. പ്ര​ദ​ർ​ശ​നാ​നു​മ​തി ന​ൽ​കി​യ സിം​ഗി​ൾ ബ​ഞ്ച് ഉ​ത്ത​ര​വി​നെ​തി​രെ സെ​ൻ​ട്ര​ൽ ബോ​ര്‍​ഡ് ഓ​ഫ് ഫി​ലിം സ​ര്‍​ട്ടി​ഫി​ക്കേ​ഷ​ൻ (സി​ബി​എ​ഫ്‍​സി) ന​ൽ​കി​യ അ​പ്പീ​ൽ ചീ​ഫ് ജ​സ്റ്റി​സ് അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ചാ​ണ് പ​രി​ഗ​ണി​ക്കു​ന്ന​ത്. കേ​സ് ഇ​ന്ന് രാ​വി​ലെ പ​തി​നൊ​ന്ന​ര​യോ​ടെ കോ​ട​തി പ​രി​ഗ​ണി​ച്ചേ​ക്കും.

സെ​ൻ​സ​ർ ബോ​ർ​ഡ് റി​വൈ​സിം​ഗ് ക​മ്മി​റ്റി​ക്ക് വി​ട്ട​തോടെ ആ​ണ് ജനുവരി 9 ​ന് റി​ലീ​സ് തീ​രു​മാ​നി​ച്ചി​രു​ന്ന ജ​ന​നാ​യ​ക​ൻ ചി​ത്രം പ്ര​തി​സ​ന്ധി​യി​ലാ​യ​ത്. ഇ​തോ​ടെ ചിത്രത്തി​ന്‍റെ റി​ലീ​സ് മാ​റ്റു​ക​യാ​യി​രു​ന്നു. നേ​ര​ത്തെ കേ​സ് പ​രി​ഗ​ണി​ച്ച​പ്പോ​ൾ നി​ർ​മ്മാ​താ​ക്ക​ൾ​ക്ക് പ്ര​തി​കൂ​ല​മാ​യ പ​രാ​മ​ർ​ശ​ങ്ങ​ളാ​ണ് ബെ​ഞ്ചി​ൽ നി​ന്ന് ഉ​ണ്ടാ​യ​ത്. ജ​ന​നാ​യ​ക​ന്‍റെ നി​ര്‍​മ്മാ​താ​ക്ക​ള്‍ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ചെ​ങ്കി​ലും ഹ​ര്‍​ജി തള്ളി​. തു​ട​ര്‍​ന്ന് മ​ദ്രാ​സ് ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കു​ക​യാ​യി​രു​ന്നു.

Related Posts