ലൈംഗിക പീഡനക്കേസിൽ ജയിലിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയുടെ ജാമ്യാപേക്ഷ പത്തനംതിട്ട ജില്ലാ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും. തിരുവല്ല മജിസ്‌ട്രേറ്റ് കോടതി നേരത്തെ ജാമ്യം നിഷേധിച്ചതിനെ തുടർന്നാണ് പ്രതിഭാഗം ജില്ലാ കോടതിയെ സമീപിച്ചത്. അതേസമയം, രണ്ടാം ബലാത്സംഗക്കേസിൽ രാഹുലിന് ലഭിച്ച മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന സർക്കാരിന്‍റെ ഹർജി ഹൈക്കോടതിയും ഇന്ന് പരിഗണിക്കുന്നുണ്ട്. ഈ ഹർജി പരിഗണിക്കുന്നത് ജസ്റ്റിസ് സി. ജയചന്ദ്രന്‍റെ ബെഞ്ചാണ്. എന്നാൽ അറസ്റ്റ് ചട്ടവിരുദ്ധമാണെന്നും ലൈംഗികബന്ധം ഉഭയസമ്മതപ്രകാരമാണ് നടന്നതെന്നുമുള്ള രാഹുലിന്റെ വാദങ്ങൾ മജിസ്‌ട്രേറ്റ് കോടതി തള്ളിയിരുന്നു.

പ്രഥമദൃഷ്ട്യാ കുറ്റം നിലനിൽക്കുമെന്ന് നിരീക്ഷിച്ച കോടതി വിധി ഇന്നത്തെ വാദത്തിലും രാഹുലിന് നിർണ്ണായകമാകും. വിദേശത്തുള്ള പരാതിക്കാരിയുടെ മൊഴി ഓൺലൈനായി രേഖപ്പെടുത്തിയതിനെ പ്രതിഭാഗം കോടതിയിൽ ചോദ്യം ചെയ്തിരുന്നു. മൊഴിയിൽ ഒപ്പില്ലെന്ന വാദമുയർത്തിയെങ്കിലും ഡിജിറ്റൽ തെളിവുകൾ അംഗീകരിക്കപ്പെടുന്ന കാലത്ത് നടപടിക്രമങ്ങൾ ശരിയാണെന്ന് കോടതി വിലയിരുത്തി. ഡിജിറ്റൽ ഒപ്പിട്ട മൊഴി എംബസി മുഖേനയാണ് ലഭ്യമാക്കിയതെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. രാഹുൽ അനുകൂലികൾ പരാതിക്കാരിക്കെതിരെ നടത്തുന്ന സൈബർ ആക്രമണങ്ങളെ ഭീഷണിയായാണ് കോടതി കണക്കിലെടുത്തത്.

Related Posts