തൻ്റെ കലാച്ചി നോവൽ കോപ്പി അടിയാണെന്ന വിവാദത്തിൽ പ്രതികരണവുമായി കെ ആർ മീര. കലാച്ചി എന്ന നോവൽ സിൻ എന്ന നോവലിൻ്റെ കോപ്പിയടി ആണെന്ന വിവാദം മീര തള്ളി. ‘2020 മുതൽ കലാച്ചി നോവൽ ഓൺലൈൻ മാധ്യമത്തിൽ പ്രസിദ്ധീകരിച്ചിരുന്നു. പിന്നെ എങ്ങനെ 2022ൽ ഇറങ്ങിയ സിന്നിൻ്റെ കോപ്പി അടി ആകും.’ കെ ആർ മീര ചോദിക്കുന്നു. കസാഖ്സ്ഥാനിലെ കലാച്ചി എന്ന ഗ്രാമത്തിലെ ഉറക്കരോഗത്തെപ്പറ്റി കേട്ട 2013-ൽ മനസിൽ വേരുപിടിച്ചതാണ് കലാച്ചി എന്ന നോവലിൻ്റെ കഥാബീജമെന്ന് മീര പറഞ്ഞു.

‘ആത്മാർത്ഥതയില്ലാത്ത അഭിനന്ദനവും സത്യസന്ധതയില്ലാത്ത ആരോപണവും തന്നെ ബാധിക്കാറില്ലെന്ന് കെ ആർ മീര ഫേസ്ബുക്ക് കുറിപ്പിൽ വിശദമാക്കി. സിന്നിൻ്റെ എഴുത്തുകാരി ഹരിത 2026 ൽ നോവൽ വായിച്ചു ആത്മഹർഷം പൂണ്ടുവെന്നും ഹരിത സാവിത്രി തന്നെ വിളിച്ച് അഭിനന്ദിച്ചെന്നും മീര കൂട്ടിച്ചേർത്തു. തൻ്റെ ‘സിൻ’ എന്ന നോവലും മീരയുടെ കലാച്ചിയും തമ്മിലുള്ള സാമ്യം ഞെട്ടിച്ചെന്ന ഹരിത സാവിത്രിയുടെ തുറന്ന് പറച്ചിലിന് പിന്നാലെയാണ് കെ ആർ മീരയുടെ പ്രതികരണം.

Related Posts