കേരള ഫുട്ബോൾ ടീം മുൻ ക്യാപ്റ്റൻ എ.നജ്‌മുദ്ദീൻ (73) അന്തരിച്ചു. കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ശ്വാസ കോശ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം. കേരളത്തിനായും 20 വർഷം ട്രാവൻകൂർ ടൈറ്റാനിയത്തിനായും 8 വർഷത്തോളം കളിച്ചിട്ടുണ്ട്. കേരളം 1973 ൽ പ്രഥമ സന്തോഷ് ട്രോഫി കിരീടത്തിൽ മുത്തമിടുന്നതിൽ നജിമുദ്ദീൻ്റെ പ്രകടനം നിർണായകമായിരുന്നു.

കോഴിക്കോട്ട് 1975 ൽ നടന്ന സന്തോഷ് ട്രോഫി ടൂർണമെൻ്റിൽ മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യൻ ടീമിലും 1977 ൽ അംഗമായിരുന്നു നജ്‌മുദ്ദീൻ. കേരളം സൃഷ്ടിച്ച എക്കാലത്തേയും മികച്ച സ്ട്രൈക്കർമാരിലൊരാളാണ് നജിമുദ്ദീൻ.
ഹംഗറി, റഷ്യ ടീമുകൾക്കെതിരേയായിരുന്നു ഇന്ത്യൻ പന്തുതട്ടിയത്. ട്രാവൻകൂർ ടൈറ്റാനിയം പ്രൊഡക്ട്സിൽ നിന്ന് 2009 ൽ അസിസ്റ്റൻ്റ് മാനേജരായി വിരമിച്ചു. ഭാര്യ: നസീം ബീഗം. മ ക്കൾ: സുമയ്യ, സോഫിയ, സാദിയ.

Related Posts