കോന്നി കൂടൽമുറിഞ്ഞകല്ലിലുണ്ടായ വാഹനാപകടത്തിൽ നവദമ്പതികൾ ഉൾപ്പെടെ ഒരുകുടുംബത്തിലെ നാലുപേർ മരിച്ചു. ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസും കാറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കാറിലുണ്ടായിരുന്ന മല്ലശ്ശേരി സ്വദേശികളായ മത്തായി ഈപ്പൻ, അനു, നിഖിൽ, ബിജു പി ജോർജ് എന്നിവരാണ് മരിച്ചത്. പുനലൂർ മൂവാ​റ്റുപുഴ സംസ്ഥാന പാതയിൽ പുലർച്ചെ നാലുമണിയോടെയാണ് അപകടമുണ്ടായത്. അപകടത്തിൽ കാർ പൂർണ്ണമായും തകർന്നു.

അനുവും നിഖിലും ദമ്പതികളാണ്. ഇക്കഴിഞ്ഞ നവംബർ മുപ്പതിനായിരുന്നു ഇവരുടെ വിവാഹം. മലേഷ്യയിൽ മധുവിധുവിന് പോയ ശേഷം മടങ്ങിയെത്തിയതായിരുന്നു ഇരുവരും. ഇവരെ തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് കൂട്ടിക്കൊണ്ടുവരികയായിരുന്നു ബിജുവും മത്തായി ഈപ്പനും. കാനഡയിലാണ് നിഖിൽ ജോലി ചെയ്യുന്നത്. അനുവിൻ്റെ പിതാവാണ് ബിജു. മത്തായി ഈപ്പൻ നിഖിലിൻ്റെ പിതാവാണ്.
ആന്ധ്രയിൽ നിന്നുളള അയ്യപ്പഭക്തരാണ് ബസിൽ ഉണ്ടായിരുന്നത്.
പത്തനംതിട്ട എസ്‌ പി സംഭവ സ്ഥലത്ത് എത്തി പരിശോധന നടത്തി. കാർ ബസിലേക്ക് ഇടിച്ചുകയറുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. ഇവിടെ സ്ഥിരം അപകടമേഖലയാണെന്ന് നാട്ടുകാർ പറയന്നുന്നത്.

Related Posts