എൻഎസ്എസ് – എസ്എൻഡിപി യോഗം ഐക്യം ഉടനെ സാധ്യമാകും എന്നാണ് തൻ്റെ പ്രതീക്ഷയെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. സംഘടനയുടെ വാരികയായ യോഗനാദത്തിലാണ് വെള്ളാപ്പള്ളി തൻ്റെ പ്രതീക്ഷകൾ പങ്കുവെച്ചത്. തനിക്കെതിരെ പ്രവർത്തിച്ചത് സ്വന്തം സമുദായത്തിലെ കുലംകുത്തികൾ ആണെന്നും വെള്ളാപ്പള്ളി ലേഖനത്തിലൂടെ പറയുന്നു.
അപ്രിയ സത്യങ്ങൾ വിളിച്ചുപറഞ്ഞതാണ് പലർക്കും അനഭിമതനായത്. തന്നെപ്പോലെ കേരളത്തിൽ തന്നെപ്പോലെ വ്യക്തിഹത്യ ചെയ്യപ്പെട്ട, അവഹേളിക്കപ്പെട്ട ഒരാളുണ്ടോ എന്നത് സംശയമാണ്. ജാതി പറഞ്ഞ് കലഹിച്ചാൽ ഹൈന്ദവ സമൂഹം ഇനിയും അധോഗതിയിലേക്ക് പോകും. അത്തരമൊരു ദുരവസ്ഥ സൃഷ്ടിക്കപ്പെടാതിരിക്കാനാണ് ഐക്യശ്രമങ്ങൾ തുടങ്ങുവെച്ചത് – വെള്ളാപ്പള്ളി പറഞ്ഞു.