നി​ർ​ത്തി​വ​ച്ച നി​യ​മ​സ​ഭാ ന​ട​പ​ടി​ക​ൾ വീ​ണ്ടും ആ​രം​ഭി​ച്ചു. രാവിലെ ബ​ഹ​ള​ത്തെ തു​ട​ർ​ന്ന് നി​യ​മ​സ​ഭാ ന​ട​പ​ടി​ക​ൾ നിർത്തിവെച്ചിരുന്നു. ഡ​യ​സി​ലേ​ക്ക് ഇ​ര​ച്ചു​ക​യ​റി​യ പ്ര​തി​പ​ക്ഷ അം​ഗ​ങ്ങ​ളു​ടെ ന​ട​പ​ടി ശ​രി​യാ​യി​ല്ലെ​ന്ന് സ്പീ​ക്ക​ർ എ.​എ​ൻ. ഷം​സീ​ർ പ്ര​തി​ക​രി​ച്ചു. സ്പീ​ക്ക​റു​ടെ മു​ഖം മ​റ​ച്ച് പ്ര​തി​ഷേ​ധി​ച്ച​ത് ശ​രി​യ​ല്ലെ​ന്നും ജ​നാ​ധി​പ​ത്യ അ​വ​കാ​ശം പ്ര​തി​പ​ക്ഷ​ത്തി​ന് മാ​ത്ര​മ​ല്ല സ്പീ​ക്ക​ർ​ക്കും ഉ​ണ്ടെ​ന്ന് സ്പീ​ക്ക​ർ പ​റ​ഞ്ഞു.

നി​യ​മ​സ​ഭ​യി​ൽ പ്ര​തി​പ​ക്ഷം ബാ​ന​ർ പി​ടി​ക്കു​ന്ന​ത് ആ​ദ്യ​മ​ല്ല, സ​ഭ​യി​ൽ സം​ഘ​ർ​ഷ​മു​ണ്ടാ​കു​മ്പോ​ൾ സ​ഭാ ന​ട​പ​ടി​ക​ൾ നി​ർ​ത്തി​വ​ച്ച് ര​ണ്ടു​കൂ​ട്ട​രു​മാ​യി സ്പീ​ക്ക​ർ സം​സാ​രി​ക്കു​ന്ന​താ​ണ് പ​തി​വ്. എ​ന്നാ​ൽ അ​ങ്ങ് ഇ​തു​വ​രെ അ​ത് ചെ​യ്തി​ല്ല. – പ്ര​തി​പ​ക്ഷ നേ​താ​വ് വി ഡി സതീശൻ പ​റ​ഞ്ഞു.

രാവിലെ നിയമസഭയിൽ സ്പീക്കറുടെ ഡയസിന് മുകളിലേയ്ക്ക് ചാടിക്കയറാൻ പ്രതിപക്ഷ എംഎൽഎമാരുടെ ശ്രമിച്ചിരുന്നു. തുടർന്ന് സ്പീക്കർ ഡയസ് വിട്ട് എഴുന്നേറ്റ് പോയി. എംഎൽഎ അൻവർ സാദത്താണ് കാൽ ഉയർത്തി ഡയസിന് മുകളിലേക്ക് കയറാൻ ശ്രമിച്ചത്. അൻവർ സാദത്തിന് പുറമെ സനീഷ് കുമാർ ജോസഫ്, ടി വി ഇബ്രാഹീം എന്നിവരും ഡയസിലേക്ക് ചാടി കടക്കാൻ ശ്രമിച്ചു. വാച്ച് ആൻഡ് വാർഡ് തടഞ്ഞതോടെ പ്രതിപക്ഷ അംഗങ്ങൾ തിരികെ സീറ്റുകളിലേക്ക് മടങ്ങി.

Related Posts