ഡൽഹിയിൽ ഡെലിവറി ജീവനക്കാരനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രായപൂർത്തിയാകാത്ത 3 പ്രതികൾ അറസ്റ്റിൽ. തിങ്കളാഴ്ച രാത്രി 8.15ഓടെ കിഴക്കൻ ഡൽഹിയിലെ പാണ്ഡവ് നഗറിൽ ആയിരുന്നു സംഭവം. പട്പർഗഞ്ച് സ്വദേശി അരുൺ രാജ് (22) ആണ് കൊല്ലപ്പെട്ടത്.
മൂന്നംഗ സംഘം ബൈക്കിലെത്തി അരുൺ രാജുമായി തർക്കത്തിലേർപ്പെടുകയും തുടർന്ന് മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് കഴുത്തിലും നെഞ്ചിലും കുത്തിപരിക്കേൽപ്പിക്കുകയുമായിരുന്നു. ശേഷം സംഭവ സ്ഥലത്ത് നിന്ന് പ്രതികൾ രക്ഷപ്പെട്ടിരുന്നു. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് അരുൺ രാജിനെ, ലാൽ ബഹദൂർ ശാസ്ത്രി ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.