ഉത്തർപ്രദേശിൽ കനത്ത കാറ്റിലും മഴയിലും വീടിൻ്റെ മേൽകൂരകൾ പറന്നുപോവുകയും റോഡുകൾ തകരുകയും ചെയ്‌തു. മേയ് 13ന് 89 പേർ കൊല്ലപ്പെടുകയും 72 പേർക്ക് പരിക്കേൽക്കുകയും 200 ലധികം വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തുവെന്നാണ് റിലീഫ് കമ്മീഷണറുടെ ഓഫീസ് ആദ്യം റിപ്പോർട്ട് .

പിന്നീടുള്ള ദിവസങ്ങളിൽ മരണസംഖ്യ വീണ്ടും ഉയരുകയായിരുന്നു.ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായത് പ്രയാഗ്‌രാജിന് ചുറ്റുമുള്ള പ്രദേശത്താണ്. 12 ജില്ലകളിലാണ് മരണങ്ങൾ രേഖപ്പെടുത്തിയത്. ദുരന്തബാധിതരെ സഹായിക്കാനും 24 മണിക്കൂറിനുള്ളിൽ ഇവർക്ക് സാമ്പത്തിക സഹായം കൈമാറാനും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അധികൃതരോട് നിർദേശിച്ചിട്ടുണ്ട്.

വടക്കൻ സംസ്ഥാനത്ത് മൺസൂൺ മഴ എത്തുന്നതിന് മുമ്പുള്ള മാർച്ച് മുതൽ ജൂൺ വരെയുള്ള ഉഷ്ണ കാലത്ത് കൊടുങ്കാറ്റുകൾ സാധാരണമാണ് .

Related Posts