റേഷൻ വ്യാപാരികളുടെ അനിശ്ചിതകാല സമരം പിൻവലിച്ചു. വ്യാപാരികളുമായി ഭക്ഷ്യമന്ത്രി ജി.ആർ അനിൽ നടത്തിയ ചർച്ചയിൽ ധാരണയിലെത്തിയതിനെ തുടർന്നാണ് സമരം പിൻവലിച്ചത്. എല്ലാ മാസത്തെയും വേതനം 15-ാം തീയതിക്ക് മുമ്പ് നൽകുമെന്നും മന്ത്രി പറഞ്ഞു. ഡിസംബറിലെ ശമ്പളം നാളെത്തന്നെ നൽകുമെന്ന് മന്ത്രി വ്യാപാരികൾക്ക് ഉറപ്പ് നൽകി. നാളെ മുതൽ എല്ലാ റേഷൻ കടകളും സാധാരനിലയിൽ തുറന്ന് പ്രവർത്തിക്കുമെന്നും മന്ത്രി പറഞ്ഞു.

Related Posts