വയനാട് കൽപ്പറ്റയിൽ സർക്കാർ ഒരുക്കിയ ടൗൺഷിപ്പിൻ്റെ ആദ്യഘട്ടം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനംചെയ്തു. നിർമ്മാണം തുടങ്ങി 320-ാം ദിനമാണ് ആദ്യഘട്ടം പൂർത്തിയായത്. മുണ്ടക്കൈ ഉരുൾപൊട്ടലിൽ വീടും സ്ഥലവും പൂർണമായി നഷ്ട‌പ്പെട്ട ഒന്നാംഘട്ട പട്ടികയിലെ 178 കുടുംബങ്ങൾക്കാണ് വീട് കൈമാറിയത്.

1000 ചതുരശ്രയടിയാണ് വിസ്തീർണം. 7 സെൻ്റിൻ്റെ പട്ടയം നൽകും. ചുറ്റുമതിൽ, ഗേറ്റ്, 11.42 കിലോമീറ്റർ റോഡ്, ഭൂഗർഭ വൈദ്യുത, ജലവിതരണ ശൃംഖല, കുടിവെള്ള സംഭരണി, സീവേജ് ട്രീറ്റ്‌മെന്റ്റ് പ്ലാന്റുകൾ, സോളാർ പാനൽ, ഗ്രീൻ സ്പെയ്‌സ് എല്ലാം സജ്ജം. 304 വീടിൻ്റെ വാർപ്പ് പൂർത്തിയായി. 64.47 ഹെക്ട‌റിൽ 410 വീടാണ് നിർമിക്കുന്നത്. എല്ലാ വീടും ഏപ്രിലോടെ കൈമാറും

Related Posts